എസ്‌ഐയെ ‘ചേട്ടാ’ എന്നു വിളിച്ച വിദ്യാര്‍ത്ഥിക്ക് പോലീസിന്റെ ക്രൂരമര്‍ദ്ദനം


എസ്‌ഐയെ ‘ചേട്ടാ’ എന്നു വിളിച്ച വിദ്യാര്‍ത്ഥിയ്ക്ക് പോലീസിന്റെ ക്രുമര്‍ദ്ദനം ഏറ്റതായി പരാതി. വാഹന പരിശോധനയ്ക്കിടെ എസ്‌ഐയെ ചേട്ടാ എന്നു വിളിച്ചതിനാണ് പാലാ സെന്റ് ജോസഫ് എഞ്ചിനിയറിങ് കോളജ് വിദ്യാര്‍ത്ഥി എ ദീപക്കി(19) നെ പോലീസ് അടിച്ചത്.
കോളേജില്‍ നിന്നും വരുമ്‌ബോള്‍ കൂടെ കൊണ്ടുവന്ന കൂട്ടുകാരനെ ഇറക്കാന്‍ വേണ്ടി ബൈക്ക് നിര്‍ത്തിയതിനിടെ പോലീസ് വാഹനം അതുവഴിയെത്തുകയും ഹെല്‍മെറ്റ് വെയ്ക്കാത്തതിനു പിഴ ചുമത്തുകയുമായിരുന്നു. തുടര്‍ന്ന് ബൈക്കിന്റെ രേഖകളും ആവശ്യപ്പെട്ടു. വെപ്രാളത്തിനിടെ എസ്‌ഐയെ ‘ചേട്ടാ’ എന്നു വിളിച്ചുപോയതാണെന്ന് ദീപക് പറയുന്നു.


ഇതുകേട്ട എസ്‌ഐ മുഖത്തടിച്ചെന്നാണ് ദീപക്കിന്റെ പരാതി.
ഇന്നലെ വൈകിട്ടു പള്ളിക്കത്തോട് മുക്കാലി റൂട്ടിലായിരുന്നു സംഭവം. ദീപക് ഇപ്പോള്‍ പാമ്ബാടി ഗവ. താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. വനംവകുപ്പ് ഉദ്യോഗസ്ഥനായ ചേന്നംപള്ളി കോട്ടാടിക്കല്‍ അജിത്കുമാറിന്റെ മകനാണ് ദീപക്.




Sharing is Caring