നാസിക്കിലെ ദേവ്‌ലാലിയിലെ കരസേന ക്യാമ്പില്‍ മരിച്ച മലയാളി ജവാന്‍ റോയി മാത്യുവിന്റെ മൃതദേഹത്തോട് അനാദരവ് കാട്ടിയെന്ന് ബന്ധുക്കള്‍.
ഇന്ന് രാവിലെ തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിച്ച മൃതദേഹം അരമണിക്കൂറോളം ട്രോളിയില്‍ തന്നെ കിടത്തിയെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്.
അതുപോലെ മൃതദേഹം ഏറ്റുവാങ്ങുന്നതിന് ഉന്നത സൈനിക ഉദ്യോഗസ്ഥര്‍ ആരുംതന്നെ എത്തിയില്ലെന്നും ബന്ധുക്കള്‍ പറയുന്നു.
റീ പോസ്റ്റ്‌മോര്‍ട്ടം നടത്താതെ മൃതദേഹം ഏറ്റുവാങ്ങില്ലെന്നും നടപടികള്‍ പൂര്‍ത്തിയാകാതെ മൃതദേഹം പൊതുദര്‍ശനത്തിനു വയ്ക്കാന്‍ അനുവദിക്കില്ലെന്നുമായിരുന്നു ബന്ധുക്കുളുടെ നിലപാട്. റീ പോസ്റ്റ്‌മോര്‍ട്ടം നടത്തണമെന്നാവശ്യപ്പെട്ട് ഭാര്യ ഫിനി മാത്യു ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കുകയും ചെയ്തിട്ടുണ്ട്.













