എംവി ജയരാജൻ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയാകും


മുഖ്യമന്ത്രി പിണറായി വിജയന്‍റെ പ്രൈവറ്റ് സെക്രട്ടറിയായി സിപിഐഎം സംസ്ഥാന സമിതി അംഗം എംവി ജയരാജനെ നിയമിക്കാൻ ധാരണ.നിലവിൽ ലോട്ടറി ക്ഷമനിധി ബോർഡ് ചെയർമാനാണ് ജയരാജൻ.


ഇപ്പോൾ ഐടി സെക്രട്ടറി കൂടിയായ എംശിവശങ്കർ ആണ് ഓഫീസർ സ്പെഷ്യൽ ഡ്യൂട്ടി പദവിയിൽ മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി സ്ഥാനം വഹിക്കുന്നത്.ആഭ്യന്തര-അഡീഷണൽ ചീഫ് സെക്രട്ടറി മുഖ്യമന്ത്രിയുടെ സെക്രട്ടറിയായും പ്രവർത്തിക്കുന്നു.


ഭരണം ഇ‍ഴഞ്ഞു നീങ്ങുന്നു എന്ന വിമർശനത്തിനിടെയാണ് എംവി ജയരാജൻ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തുന്നത്.കർശനമായ നിർദേശങ്ങൾ നൽകി ഉദ്യോഗസ്ഥരെ നിയന്ത്രിക്കുക എന്ന ചുമതലയാവും എംവി ജയരാജനുണ്ടാവുക.



Sharing is Caring