സിനിമാ ഷൂട്ടിങ്ങിനിടെ ഡ്രൈവർ കടന്നു പിടിച്ചെന്ന് പത്മപ്രിയ,പരാതി പറഞ്ഞപ്പോൾ സംവിധായകന്‍റെ മറുപടി ഞെട്ടിച്ചു


കൊച്ചിയിൽ നടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച് ദൃശ്യങ്ങൾ പകർത്തിയ സംഭവത്തിന് പിന്നാലെ കൂടുതൽ വെളിപ്പെടുത്തലുകളുമായി നടിമാർ രംഗത്തെത്തുകയാണ്.ഷൂട്ടിങ്ങിനിടെ തനിക്കുണ്ടായ ഒരു അനുഭവം നടി പത്മപ്രിയയും തുറന്നു പറയുന്നു.


ഷൂട്ടിങ്ങിനിടെ ഡ്രൈവർ പത്മപ്രിയയെ കടന്നു പിടിക്കുകയായിരുന്നു.ഇക്കാര്യം സംവിധായകനോട് പരാതിയായി പറഞ്ഞപ്പോൾ അത് പ്രശ്നമാക്കേണ്ടെന്നും ഷൂട്ടിങ്ങിനെ ബാധിക്കുമെന്നും സംവിധായകൻ പറഞ്ഞു.സംവിധായകന്‍റെ നിലപാട് തന്നെ ഞെട്ടിച്ചുവെന്ന് പത്മപ്രിയ ഒരു ദേശീയ ദിനപത്രത്തിലെ‍ഴുതിയ ലേഖനത്തിൽ വെളിപ്പെടുത്തുന്നു.




Sharing is Caring