News Sections: Thiruvananthapuram
-
ഏദന്‍ ഗള്‍ഫ് തീരത്തെ ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി മാറി; സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രതാനിര്‍ദേശം
തിരുവനന്തപുരം: ഗള്‍ഫ് തീരത്ത് രൂപപ്പെട്ട ന്യൂനമര്‍ദ്ദം ഇന്ത്യന്‍ തീരത്തേയ്ക്ക് നീങ്ങി ‘സാഗര്‍’ ചുഴലിക്കാറ്റായി മാറിയെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി. ഏദന്‍ ഗള്‍ഫ് തീരത്ത് രൂപപ്പെട്ട ശക്തമായ ന്യൂനമര്‍ദ്ദമാണ് പടിഞ്ഞാറെ ദിശയിലേക്ക് നീങ്ങി ‘സാഗര്‍’ ചുഴലിക്കാറ്റായി…
-
75000 കുടുംബങ്ങള്‍ക്ക് ജൂണ്‍ ആദ്യവാരം റേഷന്‍കാര്‍ഡ് നല്‍കുമെന്ന് മന്ത്രി പി തിലോത്തമന്
തിരുവനന്തപുരം: റേഷന്‍കാര്‍ഡ് ഇല്ലാത്ത 75000 കുടുംബങ്ങള്‍ക്ക് ജൂണ്‍ ആദ്യവാരം റേഷന്‍കാര്‍ഡ് വിതരണം ചെയ്യുമെന്ന് മന്ത്രി പി തിലോത്തമന് പറഞ്ഞു. റേഷന്‍കാര്‍ഡുകള്‍ കുറ്റവിമുക്തമാക്കാന്‍ ഈ വര്‍ഷം തന്നെ സോഷ്യല്‍ ഓഡിറ്റിംഗ് നടപ്പാക്കുമെന്നും ഇതിനായി ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട്…
-
കര്‍ണാടകയിലെ സംഭവങ്ങള്‍ രാജ്യത്തിനാകെ അപമാനമെന്ന് ഉമ്മന്‍ ചാണ്ടി
തിരുവനന്തപുരം: കര്‍ണാടകയില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തിലേറിയത് രാജ്യത്തിനാകെ അപമാനമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇതിന് കനത്ത വില നല്‍കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.
-
കേരളത്തിന്റെ വിവിധ മേഖലകളില്‍ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്
തിരുവനന്തപുരം: കേരളത്തിന്റെ വിവിധ മേഖലകളില്‍ കനത്ത മഴയ്ക്കും ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്. ഏഴ് മുതല്‍ 11 സെന്റിമീറ്റര്‍ വരെ മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. മലപ്പുറം, പലക്കാട്, തൃശൂര്‍ ജില്ലകള്‍ക്കാണ് പ്രത്യേക…
-
വിദേശവനിതയുടെ കൊലപാതകം ; തെളിവെടുപ്പ് അന്തിമഘട്ടത്തിലേക്ക്
തിരുവനന്തപുരം: കോവളത്ത് വിദേശവനിത കൊല്ലപ്പെട്ട സംഭവത്തില്‍ പിടിയിലായ പ്രതികളുടെ തെളിവെടുപ്പ് ഇന്ന് പൂര്‍ത്തിയാകും. കേസിലെ പ്രതികളായ ഉമേഷ് (28), ഉദയന്‍ (24) എന്നിവരുമായുള്ള തെളിവെടുപ്പ് അന്തിമഘട്ടത്തിലാണ്. മൃതദേഹം കാണപ്പെട്ട വാഴമുട്ടത്തെ പൊന്തക്കാട്ടിലും പ്രതികളുടെ വീട്ടിലും…
-
രാഹുല്‍ ഗാന്ധിയെ പരിഹസിച്ച് ഉണ്ണിത്താന്റെ മകന്, സത്യാവസ്ഥ തുറന്ന് പറഞ്ഞ് അമല്‍
തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവ് രാജ്മോഹന്‍ ഉണ്ണിത്താന്റെ മകന് രാഹുല്‍ ഗാന്ധിയെ പരിഹസിച്ച് പോസ്റ്റിടുകയും, തന്റെ വോട്ടും പിന്തുണയും ബിജെപിക്കാണെന്ന് കുറിപ്പിടുകയും ചെയ്തത് വന്‍ വാര്‍ത്തയായിരുന്നു. അമല്‍ ഉണ്ണിത്താനാണ് അച്ഛന് കോണ്‍ഗ്രസിനും താന്‍ ബിജെപിക്കും വോട്ട്…
-
2019-തിലെ ബി ജെ പിയുടെ പട്ടാഭിഷേകത്തിനായുള്ള വിളംബരം കൂടിയാണ് ഈ സൂര്യശോഭയാര്‍ന്ന വിജയം; ശോഭ സുരേന്ദ്രന്
തിരുവനന്തപുരം: 2019-തിലെ ബിജെപിയുടെ പട്ടാഭിഷേകത്തിനായുള്ള വിളംബരം കൂടിയാണ് കര്‍ണാടക നിയമാസഭാ തെരഞ്ഞെടുപ്പിലെ സൂര്യശോഭയാര്‍ന്ന ഈ വിജയെന്ന് ബിജെപി നേതാവ് ശോഭ സുരേന്ദ്രന്. കോണ്‍ഗ്രസിന്റെ ഭിന്നിപ്പിച്ചു ഭരിക്കല്‍ തന്ത്രത്തിന് ജനങ്ങള്‍ നല്കിയ ഏറ്റവും ശക്തമായ മറുപടി…
-
ത്രിപുരയില്‍ പിടിച്ചുകെട്ടിയിട്ടും സിപിഎമ്മിന്റെ കണ്ണു തുറന്നില്ലെന്ന് സുരേഷ് ഗോപി
തിരുവനന്തപുരം: സിപിഎമ്മിനെ പരിഹസിച്ച് സുരേഷ് ഗോപി എംപി. വടക്കോട്ടു നോക്കി പുലഭ്യം പറയുന്നവരെ തെക്കോട്ടെടുക്കുന്ന കാലമാണിതെന്നാണ് അദ്ദേഹം പറഞ്ഞത്. ത്രിപുരയില്‍ പിടിച്ചുകെട്ടിയിട്ടും സിപിഎമ്മിന്റെ കണ്ണു തുറന്നില്ലെന്നും, കര്‍ണാടക തിരഞ്ഞെടുപ്പ് വിജയത്തിന്റെ പശ്ചാത്തലത്തില്‍ സുരേഷ് ഗോപി…
-
സ്മാര്‍ട്ടാകാനൊരുങ്ങി തലസ്ഥാനം;കരാറില്‍ ഒപ്പിട്ടു
തിരുവനന്തപുരം: സ്മാര്‍ട്ട്സിറ്റിയുടെ പ്രോജക്ട് മാനേജ്മെന്റ് കണ്‍സള്‍ട്ടന്റായി തെരഞ്ഞെടുത്ത ഐ.പി.എ ഗ്ലോബലും തിരുവനന്തപുരം സ്മാര്‍ട്ട് സിറ്റി ലിമിറ്റഡും തമ്മില്‍ കരാര്‍ ഒപ്പുവച്ചു. ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഐ.പി.ഇ ഗ്ലോബല്‍ ജോണ്‍സ് ലാങ്ങ് ലാസെല്ലെ ഇന്‍കോര്‍പ്പറേറ്റഡ് (ജെ.എ.എ)…
-
ഹൈക്കോടതി വിധിയോടെ സോളാര്‍ കമ്മീഷന് റിപ്പോര്‍ട്ടിന്റെ വിശ്വാസ്യത നഷ്ടപ്പെട്ടുവെന്ന് രമേശ് ചെന്നിത്തല; മുഖ്യമന്ത്രിക്ക് ഏറ്റ കനത്ത തിരിച്ചടി
തിരുവനന്തപുരം:സോളാര്‍ കേസില്‍ ഹൈക്കോടതി സരിതയുടെ കത്ത് ഒഴിവാക്കിയതോടെ സോളാര്‍ കമ്മീഷന് റിപ്പോര്‍ട്ടിന്റെ വിശ്വാസ്യത നഷ്ടപ്പെട്ടുവെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. രാഷ്ട്രീയ എതിരാളികളെ വേട്ടയാടാനും തേജോവധം ചെയ്യാനുമുള്ള ഇടതു സര്‍ക്കാരിന്റെ ശ്രമം ഈ വിധിയോടുകൂടി പരാജയപ്പെട്ടു.…

Local News

















