ഹൈക്കോടതി വിധിയോടെ സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ വിശ്വാസ്യത നഷ്ടപ്പെട്ടുവെന്ന് രമേശ് ചെന്നിത്തല; മുഖ്യമന്ത്രിക്ക് ഏറ്റ കനത്ത തിരിച്ചടി


തിരുവനന്തപുരം:സോളാര്‍ കേസില്‍ ഹൈക്കോടതി സരിതയുടെ കത്ത് ഒഴിവാക്കിയതോടെ സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ വിശ്വാസ്യത നഷ്ടപ്പെട്ടുവെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല.


രാഷ്ട്രീയ എതിരാളികളെ വേട്ടയാടാനും തേജോവധം ചെയ്യാനുമുള്ള ഇടതു സര്‍ക്കാരിന്റെ ശ്രമം ഈ വിധിയോടുകൂടി പരാജയപ്പെട്ടു. കത്ത് ഉയര്‍ത്തിക്കാട്ടി എല്ലാപേര്‍ക്കുമെതിരെ കേസ് എടുക്കുമെന്ന് പറഞ്ഞ് മുഖ്യമന്ത്രിക്ക് ഏറ്റ കനത്ത തിരിച്ചടിയാണ് വിധിയെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പ്രസ്താവനയില്‍ പറഞ്ഞു.




Sharing is Caring