മലപ്പുറം:നിലമ്പൂരില്‍ വിധിയെഴുത്തിനായി ബൂത്തുകള്‍ ഉണര്‍ന്നു. രാവിലെ ആറുമണി പിന്നിട്ടതോടെ തന്നെ വിവിധ ബൂത്തുകളില്‍ വോട്ടര്‍മാരുടെ വരി പ്രത്യക്ഷമായി. വിവിധ പ്രദേശങ്ങളില്‍ ശക്തമായ മഴയുണ്ട്.
കാടിളക്കിയ പ്രചാരണം നടന്ന ഉപതിരഞ്ഞെടുപ്പില്‍ അവസാന നിമിഷത്തില്‍ ഏതൊക്കെ ഘടകങ്ങള്‍ പരിഗണിച്ചായിരിക്കും സമ്മതി ദാനം വിനിയോഗിക്കുക എന്നാണ് കേരളം ഉറ്റുനോക്കുന്നത്. അടിയൊഴുക്കില്‍ കണ്ണു നട്ടിരിക്കുകയാണ് മുന്നണികള്‍. കൃത്യം ഏഴുമണിക്ക് വോട്ടിങ്ങ് തുടങ്ങി.














