നിലമ്പൂര്‍ ഇന്ന് ബൂത്തില്‍


വീറും വാശിയും നിറഞ്ഞ പ്രാചാരണത്തിനൊടുവില്‍ നിലമ്പൂര്‍ ഇന്ന് വിധിയെഴുതും. മൂന്ന് ആഴ്ചയോളം കേരള രാഷ്ട്രീയം ക്യാമ്പ് ചെയ്തുള്ള മത്സരാവേശത്തിന് ശേഷമാണ് നിലമ്പൂര്‍ ഇന്ന് പോളിംഗ് ബൂത്തിലെത്തുന്നത്. രാവിലെ ഏഴ് മുതല്‍ വൈകിട്ട് ആറ് വരെയാണ് വോട്ടെടുപ്പ്. പുലര്‍ച്ചെ 5.30ന് മോക് പോള്‍ ആരംഭിക്കും.


ഹോം വോട്ടിംഗിന് അനുമതി ലഭിച്ച 1,254 പേര്‍ക്കുള്ള വോട്ടെടുപ്പ് പൂര്‍ത്തിയായിട്ടുണ്ട്. ഉപതിരഞ്ഞെടുപ്പിനായി 59 പുതിയ പോളിംഗ് സ്റ്റേഷനുകള്‍ ഉള്‍പ്പെടെ ആകെ 263 ബൂത്തുകളാണ് സജ്ജീകരിച്ചത്. റിസര്‍വ് ഉള്‍പ്പെടെ 315 വോട്ടിംഗ്് യന്ത്രങ്ങളും 341 വി വി പാറ്റുകളും ഉപയോഗിക്കും.


1,13,613 പുരുഷ വോട്ടര്‍മാരും 1,18,760 വനിത വോട്ടര്‍മാരും എട്ട് ട്രാന്‍സ്ജെന്‍ഡര്‍ വോട്ടര്‍മാരുമാണ് മണ്ഡലത്തിലുള്ളത്. ഇവരില്‍ 7,787 പേര്‍ പുതിയ വോട്ടര്‍മാരാണ്. 373 പ്രവാസി വോട്ടര്‍മാരും 324 സര്‍വീസ് വോട്ടര്‍മാരും മണ്ഡലത്തിലുണ്ട്.

ആര്യാടന്‍ ഷൗക്കത്ത് (കോണ്‍ഗ്രസ്സ്), എം സ്വരാജ് (സി പി എം), അഡ്വ. മോഹന്‍ ജോര്‍ജ് (ബി ജെ പി), മത്സരരംഗത്തുള്ള മറ്റു സ്ഥാനാര്‍ഥികള്‍: അഡ്വ. സാദിക് നടുത്തൊടി (സോഷ്യല്‍ ഡമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ) – ബലൂണ്‍, പി വി അന്‍വര്‍ (സ്വതന്ത്രന്‍)-കത്രിക, എന്‍ ജയരാജന്‍ (സ്വതന്ത്രന്‍) – ടെലിവിഷന്‍, പി രാധാകൃഷ്ണന്‍ നമ്പൂതിരിപ്പാട് (സ്വതന്ത്രന്‍) – കിണര്‍, വിജയന്‍ (സ്വതന്ത്രന്‍) – ബാറ്റ്, സതീഷ് കുമാര്‍ ജി. (സ്വതന്ത്രന്‍) – ഗ്യാസ് സിലിണ്ടര്‍, ഹരിനാരായണന്‍ (സ്വതന്ത്രന്‍) – ബാറ്ററി ടോര്‍ച്ച്.



Sharing is Caring