വിദേശവനിതയുടെ കൊലപാതകം ; തെളിവെടുപ്പ് അന്തിമഘട്ടത്തിലേക്ക്


തിരുവനന്തപുരം: കോവളത്ത് വിദേശവനിത കൊല്ലപ്പെട്ട സംഭവത്തില്‍ പിടിയിലായ പ്രതികളുടെ തെളിവെടുപ്പ് ഇന്ന് പൂര്‍ത്തിയാകും. കേസിലെ പ്രതികളായ ഉമേഷ് (28), ഉദയന്‍ (24) എന്നിവരുമായുള്ള തെളിവെടുപ്പ് അന്തിമഘട്ടത്തിലാണ്. മൃതദേഹം കാണപ്പെട്ട വാഴമുട്ടത്തെ പൊന്തക്കാട്ടിലും പ്രതികളുടെ വീട്ടിലും എത്തിച്ച്‌ പോലീസ് തെളിവെടുപ്പ് നടത്തിയിരുന്നു. കൊലപാതക ദിവസം ഉമേഷ് ധരിച്ചിരുന്ന വസ്ത്രങ്ങള്‍ പോലീസ് സംഘം ഉമേഷിന്റെ വീട്ടില്‍ നിന്നും കണ്ടെത്തിയിരുന്നു.


വിദേശവനിതയുടെ അടിവസ്ത്രവും ചെരിപ്പും കാട്ടിലുപേക്ഷിച്ചെന്ന് പ്രതികള്‍ മൊഴി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് പുഴയിലും സമീപ പ്രദേശത്തും വ്യാപക തിരച്ചില്‍ നടത്തിയിരുന്നു. മൂന്നാം ദിനം നടത്തിയ തിരച്ചിലില്‍ ചതുപ്പ് നിറഞ്ഞ പ്രദേശത്തെ കാട്ടില്‍ നിന്ന് വിദേശവനിതയുടേ അടിവസ്ത്രം കിട്ടിയിരുന്നു.




Sharing is Caring