പാകിസ്താനുമായുള്ള സംഘര്‍ഷം അവസാനിപ്പിക്കാന്‍ ആരുടെയും മധ്യസ്ഥത അഭ്യര്‍ഥിക്കുകയോ സ്വീകരിക്കുകയോ ചെയ്തിട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.ഇന്ത്യാ പാക് സംഘര്‍ഷം ഒഴിവാക്കാന്‍ താന്‍ ഇടപെട്ടുവെന്ന് ട്രംപ് നേരത്തെ പറഞ്ഞിരുന്നു.പാക് അഭ്യര്‍ഥന പരിഗണിച്ചാണ് ഇന്ത്യ ആക്രമണം അവസാനിപ്പിച്ചതെന്നും അദ്ദേഹം ട്രംപിനെ അറിയിച്ചു.
പാകിസ്താന് ഇന്ത്യ തക്കമറുപടി നല്‍കിയെന്ന് പ്രധാനമന്ത്രി ട്രംപിനെ അറിയിച്ചുവെന്ന് വിദേശകാര്യ സെക്രട്ടറി അറിയിച്ചു. മോദി, ട്രംപിനെ ഇന്ത്യയിലേക്ക് ക്ഷണിക്കുകയും ചെയ്തു.ഇരുവരും 35മിനിട്ടോളം സംസാരിച്ചു. ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം ആദ്യമായാണ് ട്രംപും മോദിയും സംസാരിക്കുന്നത്.














