News Sections: mainnews
-
ഡ്രൈവിങ്ങിനും ആധാര്‍ നിര്‍ബന്ധമാക്കുന്നു
ഡ്രൈവിങ് ലൈസന്‍സും ആധാറും ലിങ്ക് ചെയ്യേണ്ടത് നിര്‍ബന്ധമാക്കുന്നു. ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരിയുമായി ഇതു സംബന്ധിച്ച ചര്‍ച്ച നടത്തിയെന്ന് കേന്ദ്ര നിയമ-വിവരസാങ്കേതിക വകുപ്പ് മന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു.
-
കുട്ടിക്ക് എച്ച്ഐവി ബാധിച്ചെന്ന പരാതി: ആര്‍സിസിയില്‍ പോലീസ് പരിശോധന
ആര്‍സിസിയില്‍ നിന്ന് രക്തം സ്വീകരിച്ച കുട്ടിക്ക് എച്ച്ഐവി ബാധിച്ചെന്ന പരാതിയെ തുടര്‍ന്ന് റീജിയണല്‍ കാന്‍സര്‍ സെന്ററില്‍ പോലീസ് പരിശോധന. മെഡിക്കല്‍ കോളേജ് സിഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തുന്നത്. ആരില്‍ നിന്നെല്ലാമാണ് രക്തം ശേഖരിച്ചത്,…
-
യു.എസില്‍ ഇന്ത്യന്‍ ഡോക്ടര്‍ രോഗിയുടെ കുത്തേറ്റ് മരിച്ചു
യു.എസില്‍ ഇന്ത്യന്‍ ഡോക്ടര്‍ രോഗിയുടെ കുത്തേറ്റ് കൊല്ലപ്പെട്ടു. തെലുങ്കാനയില്‍ നിന്നുള്ള അച്യുത റെഡ്ഡി(57) ആണ് കൊല്ലപ്പെട്ടത്. ബുധനാഴ്ച വൈകുന്നേരമായിരുന്നു സംഭവം. കാന്‍സാസിലെ ഹോളിസ്റ്റിക് സൈക്യാട്രി സര്‍വീസില്‍ സേവനമനുഷ്ടിക്കുകയായിരുന്നു ഇദ്ദേഹം. സംഭവവുമായി ബന്ധപ്പെട്ട് ഡോക്ടര്‍ ചികിത്സിക്കുന്ന…
-
ദിലീപിനെ കുടുക്കിയത് സിപിഎം നേതാവും മകനും പ്രമുഖ നടിയും എഡിജിപിയും, കേസന്വേഷിക്കുന്നത് വട്ടിളകിയ പൊലീസുകാര്‍ ; പിസി ജോര്‍ജ്
ദിലീപിന്റെ മുന്‍ഭാര്യയായ നടിയും എഡിജിപി ബി. സന്ധ്യയും തമ്മിലുള്ള ബന്ധമാണ് ദിലീപിനെ കുടുക്കിയതിന്റെ പിന്നിലെന്ന് പി.സി. ജോര്‍ജ് എം.എല്‍.എ. സി.പി.എം നേതാവിന്റെ മകനും ഇതില്‍ പങ്കുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നടി ആക്രമിക്കപ്പെട്ട കേസന്വേഷിക്കുന്ന അന്വേഷണ…
-
കരാര്‍ ലംഘിച്ച് വീണ്ടും പാകിസ്താന്; ജമ്മുവില്‍ വെടിവെപ്പിനിടെ ബി.എസ്.എഫ് ജവാന് കൊല്ലപ്പെട്ടു
ഇന്ത്യാ പാക് അതിര്‍ത്തിയില്‍ പാക് സൈന്യത്തിന്റെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം വീണ്ടും. വെള്ളിയാഴ്ച രാവിലെയുണ്ടായ വെടിവെപ്പില്‍ ഒരു ബി.എസ്.എഫ് ജവാന് കൊല്ലപ്പെട്ടു. ജമ്മുവിലെ ആര്.എസ് പുരയിലെ അര്‍ണിയ സബ് സെക്ടറിലാണ് വെടിവെപ്പുണ്ടായത്. യാതൊരു പ്രകോപനമില്ലാതെയാണ്…
-
നടിക്കെതിരായ അതിക്രമം: നാദിര്‍ഷ അന്വേഷണ സംഘത്തിനു മുന്നില്‍ ഹാജരായി
കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ നടനും സംവിധായകനുമായ നാദിര്‍ഷ അന്വേഷണ സംഘത്തിന് മുന്‍പാകെ ഹാജരായി. ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്നാണ് നാദിര്‍ഷ ഇന്ന് ഹാജരായത്. നാദിര്‍ഷയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ചപ്പോള്‍ ഇന്ന് അന്വേഷണ സംഘത്തിന് മുന്‍പാകെ…
-
റോഹിംഗ്യന്‍ മുസ്ലിംകള് രാജ്യത്തിനു ഭീഷണി; സുപ്രിം കോടതിയില്‍ കേന്ദ്ര സര്‍ക്കാര്‍
റോഹിംഗ്യന്‍ മുസ്ലിംകള് രാജ്യസുരക്ഷയ്ക്ക് ഭീഷണിയെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രിം കോടതിയില്‍. റോഹിംഗ്യകളെ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് ലഭിച്ച പൊതുതാല്പര്യ ഹരജി പരിഗണിക്കവെ, സര്‍ക്കാരിനോടുള്ള ചോദ്യത്തിനു മറുപടിയായാണ് ഈ പരാമര്‍ശം. ചില റോഹിംഗ്യകള്‍ക്ക് തീവ്രവാദ സംഘങ്ങളുമായി ബന്ധമുണ്ടെന്നും…
-
നടി ആക്രമിക്കപ്പെട്ട കേസ്: ലിബര്‍ട്ടി ബഷീറിന്റെ മൊഴിയെടുത്തു
നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് നിര്‍മാതാവും തീയേറ്റര്‍ ഉടമയുമായ ലിബര്‍ട്ടി ബഷീറിന്റെ മൊഴിയെടുത്തു. ആലുവ പൊലിസ് ക്ലബ്ബില്‍ വിളിച്ചുവരുത്തിയാണ് അന്വേഷണ സംഘം മൊഴി രേഖപ്പെടുത്തിയത്. ദിലീപിന്റെ ബന്ധങ്ങളെക്കുറിച്ച് തനിക്കറിയാവുന്ന കാര്യങ്ങള്‍ അന്വേഷണ സംഘത്തോട് പറഞ്ഞിട്ടുണ്ടെന്ന്…
-
ഗുരുവായൂര്‍ ക്ഷേത്രദര്‍ശനം: കടകംപള്ളിയോട് വിശദീകരണം തേടുമെന്ന് കോടിയേരി
മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഗുരുവായൂര്‍ സന്ദര്‍ശനം വിവാദമായ സാഹചര്യത്തില്‍ അദ്ദേഹത്തോട് വിശദീകരണം തേടുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. ഇതു സംബന്ധിച്ച മാധ്യമ വാര്‍ത്തകള്‍ മാത്രമാണ് ശ്രദ്ധയില്‍പെട്ടിട്ടുള്ളത്. അതിന്റെ അടിസ്ഥാനത്തില്‍ പ്രതികരിക്കാന്‍ കഴിയില്ലെന്നും…
-
നടന് ദിലീപിന്റെ ജാമ്യാപേക്ഷ ശനിയാഴ്ച പരിഗണിക്കും
കൊച്ചിയില്‍ പ്രമുഖ നടിയെ ആക്രമിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന് ദിലീപിന്റെ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതിയില്‍ സമര്‍പ്പിക്കില്ലെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന് അഡ്വ. ബി രാമന്‍പിള്ള. രണ്ട് ദിവസത്തിനകം തന്നെ ജാമ്യാപേക്ഷ ഹൈക്കോടതിയില്‍ സമര്‍പ്പിക്കുമെന്നും ദിലീപിന്റെ…

Local News















