നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് നിര്‍മാതാവും തീയേറ്റര്‍ ഉടമയുമായ ലിബര്‍ട്ടി ബഷീറിന്റെ മൊഴിയെടുത്തു. ആലുവ പൊലിസ് ക്ലബ്ബില്‍ വിളിച്ചുവരുത്തിയാണ് അന്വേഷണ സംഘം മൊഴി രേഖപ്പെടുത്തിയത്.
ദിലീപിന്റെ ബന്ധങ്ങളെക്കുറിച്ച് തനിക്കറിയാവുന്ന കാര്യങ്ങള്‍ അന്വേഷണ സംഘത്തോട് പറഞ്ഞിട്ടുണ്ടെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

നടി ആക്രമിക്കപ്പെട്ട കേസില്‍ തുടക്കത്തില്‍ തന്നെ ദിലീപിനെതിരെ കടുത്ത ആരോപണങ്ങളാണ് ലിബര്‍ട്ടി ബഷീര്‍ ഉന്നയിച്ചിരുന്നത്. ഈ പരാമര്‍ശങ്ങളുടെ അടിസ്ഥാനത്തിലാണ് മൊഴിയെടുക്കല്‍.













