രാഷ്ട്രപതി ദ്രൗപതി മുര്‍മു സുപ്രീംകോടതിയെ വെല്ലുവിളിക്കുകയാണെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍. പ്രസിഡന്‍ഷ്യല്‍ റഫറന്‍സ് ശരിയല്ല. രാഷ്ട്രപതി ഭരണഘടനയെ വ്യാഖ്യാനിക്കുന്നതില്‍ സുപ്രീംകോടതിയുടെ പരമാധികാരത്തെ വെല്ലുവിളിക്കുകയാണ്.ഗവര്‍ണര്‍മാരെ ഉപയോഗിച്ച് സര്‍ക്കാരുകളെ ദുര്‍ബലപ്പെടുത്താനുള്ള നീക്കമെന്നും സ്റ്റാലിന്‍ വിമര്‍ശിച്ചു. സുപ്രീംകോടതിയുടെ അധികാരത്തെയും മഹത്വത്തെയും കേന്ദ്രം നേരിട്ട് വെല്ലുവിളിക്കുകയാണ്.
ബില്ലുകള്‍ തീര്‍പ്പാക്കുന്നതില്‍ രാഷ്ട്രപതിക്കും ഗവര്‍ണര്‍ക്കും സമയപരിധി നിശ്ചയിച്ചതിനെതിരെയാണ് രാഷ്ട്രപതിയുടെ റഫറന്‍സിലൂടെ കേന്ദ്രസര്‍ക്കാരിന്റെ നീക്കം.വിധിയുമായി ബന്ധപ്പെട്ട് 14 വിഷയങ്ങളില്‍ വ്യക്തത തേടിയാണ് രാഷ്ട്രപതി ദ്രൗപദി മുര്‍മു സുപ്രീംകോടതിയെ സമീപിച്ചത്. ഭരണഘടനയുടെ 200, 201 വകുപ്പുകള്‍ പ്രകാരം നിയമസഭകള്‍ പാസാക്കുന്ന ബില്ലുകളില്‍ തീരുമാനം എടുക്കാന്‍ സമയപരിധി ഇല്ലെന്ന് സുപ്രീംകോടതിക്ക് കൈമാറിയ റെഫറന്‍സില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

രാജ്യത്തിന്റെ അഖണ്ഡത, സുരക്ഷ, ഫെഡറലിസം, നിയമങ്ങളുടെ ഏകീകരണം തുടങ്ങിയ ബഹുമുഖ ഘടകങ്ങള്‍ കണക്കിലെടുത്തതാണ് രാഷ്ട്രപതിയും ഗവര്‍ണര്‍മാരും വിവേചന അധികാരം ഉപയോഗിക്കുന്നതെന്നും രാഷ്ട്രപതി റെഫറന്‍സില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.













