നടിക്കെതിരായ അതിക്രമം: നാദിര്‍ഷ അന്വേഷണ സംഘത്തിനു മുന്നില്‍ ഹാജരായി


കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ നടനും സംവിധായകനുമായ നാദിര്‍ഷ അന്വേഷണ സംഘത്തിന് മുന്‍പാകെ ഹാജരായി. ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്നാണ് നാദിര്‍ഷ ഇന്ന് ഹാജരായത്. നാദിര്‍ഷയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ചപ്പോള്‍ ഇന്ന് അന്വേഷണ സംഘത്തിന് മുന്‍പാകെ ഹാജരാകണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു.


കേസില്‍ നാദിര്‍ഷയുടെ പങ്കിനെ സംബന്ധിച്ച് ചില കാര്യങ്ങളില്‍ വ്യക്തത വരുത്തണമെന്നും ഇതിനായി അദ്ദേഹത്തെ ചോദ്യം ചെയ്യണമെന്നുമുള്ള പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചാണ് ദിലീപിനൊപ്പം ചോദ്യം ചെയ്തപ്പോള്‍ നാദിര്‍ഷ പറഞ്ഞ പല കാര്യങ്ങളും കളവും പരസ്പര വിരുദ്ധവുമാണെന്നാണ് പൊലിസ് വാദം. കോടതി ഉത്തരവ്. കേസില്‍ നാദിര്‍ഷക്കെതിരെ ശക്തമായ തെളിവുകളുണ്ടെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ വ്യക്തമാക്കിയിരുന്നു.


തെളിവുകള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ പ്രോസിക്യൂഷന് കൈമാറിയിട്ടുണ്ട്. കേസ് ഡയറി, പള്‍സര്‍ സുനിയുടെ കുറ്റസമ്മത മൊഴി, മറ്റൊരു പ്രതിയായ വിഷ്ണുവിന്റെ മൊഴി ഇവയാണ് കൈമാറിയത്.

മുന്‍കൂര്‍ ജാമ്യപേക്ഷ ഈ മാസം 18ന് ഹൈക്കോടതി വീണ്ടും പരിഗണിക്കുന്നതിനാല്‍ അതുവരെ അറസ്റ്റ് ഉണ്ടാവില്ല. നാദിര്‍ഷായെ വിശദമായി ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.



Sharing is Caring