പറവയും ലവകുശയും സെപ്തംബര്‍ 21ന് തിയേറ്ററിലേക്ക്‌


ഓണചിത്രങ്ങള്‍ക്കിടയിലൂടെ യുവതാരങ്ങളുടെ പറവയും ലവകുശയും സെപ്തംബര്‍ 21ന് തിയേറ്ററുകളില്‍ എത്തുന്നു.സൗബിന്‍ ഷാഹിര്‍ സംവിധായകനായി അരങ്ങേറുന്ന ചിത്രമാണ് പറവ. ദുല്‍ഖര്‍ സല്‍മാന്‍ പ്രധാന വേഷം അവതരിപ്പിക്കുന്ന ചിത്രം അന്‍വര്‍ റഷീദ് എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ അന്‍വര്‍ റഷീദാണ് നിര്‍മ്മിക്കുന്നത്. സൗബിനും മുനീര്‍ അലിയും ചേര്‍ന്നാണ് തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. അനഘയും സ്രിന്‍ഡയുമാണ് നായികമാര്‍.യുവതാരങ്ങളിലെ ശ്രദ്ധേയ സാന്നിദ്ധ്യമായ നീരജ് മാധവും അജു വര്‍ഗീസും പ്രധാനവേഷങ്ങളിലെത്തുന്ന ചിത്രമാണ് ലവകുശ.


നീ കോ ഞാ ചാ എന്ന ചിത്രത്തിന് ശേഷം ഗിരീഷ്മനോ സംവിധാനം ചെയ്യുന്ന ചിത്രം ഒരു കോമഡി എന്റര്‍ടെയ്‌നറായിരിക്കും. ബിജു മേനോനും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. നടന്‍ നീരജ് മാധവാണ് തിരക്കഥയെഴുതുന്നത്. ദീപ്തി സതിയാണ് ചിത്രത്തിലെ നായിക.




Sharing is Caring