ഓണക്കാലത്ത് വൈറലായ വീഡിയോ ജിമ്മിക്കി കമ്മലിലൂടെ ഒരു സെലിബ്രിറ്റി കൂടി ഉണ്ടായിരിക്കുന്നു.മറ്റാരുമല്ല തകർപ്പൻ പെർഫോർമൻസിലൂടെ നിരവധി ആരാധകരെ ഉണ്ടാക്കിയ ചേർത്തലക്കാരി ഷെറിൽ ജി കടവൻ.ഇന്ത്യൻ സ്കൂൾ ഓഫ് കൊമേഴ്സിലെ അധ്യാപികയാണ് ഷെറിൽ.
തെന്നിന്ത്യയാകെ ഷെറിലും സംഘവും ചേർന്ന് അവതരിപ്പിച്ച നൃത്തം ഹിറ്റാണ്.ഇന്ത്യൻ സ്കൂൾ ഓഫ് കൊമേഴ്സിലെ അധ്യാപകരും വിദ്യാർത്ഥിനികളും ചേർന്നാണ് നൃത്തവിരുന്നൊരുക്കിയത്.


നൃത്തവും ആഘോഷവുമൊന്നും ഷെറിലിന് പുതുമയല്ല.ചെറുപ്പം മുതൽ ഡാൻസ് പഠിക്കുന്നുണ്ട്.സ്കൂളിൽ കലാപരിപാടികളിലൊക്കെ പങ്കെടുക്കുമായിരുന്നു.എറണാകുളം സെന്‍റ് തെരസാസിൽ വച്ചാണ് കലാരംഗത്ത് കൂടുതൽ സജീവമാകുന്നത്.ഇന്ത്യന്‍ സ്‌കൂള്‍ ഓഫ് കൊമേഴ്‌സില്‍ ഷെറില്‍ അധ്യാപികയായി ജോലിക്ക് കയറിയിട്ട് ചുരുങ്ങിയ കാലമേ ആയിട്ടുള്ളു.
ജിമ്മിക്കി കമ്മൽ ഹിറ്റായതോടെ ഷെറിലിനും ആരാധകർ കൂടി.പരിചയപ്പെടാനും അഭിനന്ദനം അറിയിക്കാനുമായി വിളിക്കുന്നത് നിരവധി പേരാണ്.സിനിമാ ഓഫറുകളും വരുന്നുണ്ട് ഈ സുന്ദരിക്ക്. ചേര്‍ത്തല സ്വദേശികളായ ജോര്‍ജ് കടവന്‍റെയും ടെസി ജോര്‍ജിന്‍റെയും മകളാണ് ഷെറില്‍.













