ഗുരുവായൂര്‍ ക്ഷേത്രദര്‍ശനം: കടകംപള്ളിയോട് വിശദീകരണം തേടുമെന്ന് കോടിയേരി

മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഗുരുവായൂര്‍ സന്ദര്‍ശനം വിവാദമായ സാഹചര്യത്തില്‍ അദ്ദേഹത്തോട് വിശദീകരണം തേടുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഇതു സംബന്ധിച്ച മാധ്യമ വാര്‍ത്തകള്‍ മാത്രമാണ് ശ്രദ്ധയില്‍പെട്ടിട്ടുള്ളത്. അതിന്റെ അടിസ്ഥാനത്തില്‍ പ്രതികരിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ സര്‍ക്കാര്‍ ഇരയ്‌ക്കൊപ്പമാണെന്നും കോടിയേരി പറഞ്ഞു. ഗണേഷ് കുമാര്‍ എം.എല്‍.എ ദിലീപിനെ ജയിലില്‍ സന്ദര്‍ശിച്ച ശേഷം പറഞ്ഞത് ഇടതുമുന്നണിയുടെ അഭിപ്രായമല്ലെന്നും അദ്ദേഹം പറഞ്ഞു.

കേസുമായി ബന്ധപ്പെട്ട് സംസ്ഥാന വനിതാ കമ്മിഷന്‍ അധ്യക്ഷയെ ഭീഷണിപ്പെടുത്താന്‍ നടത്തുന്ന ശ്രമങ്ങള്‍ അപലപനീയമാണ്. അത്തരം നടപടികള്‍ക്ക് പിന്നില്‍ ആരാണെങ്കിലും ശക്തമായ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *