News Sections: mainnews
-
കടല്‍ക്ഷോഭം രൂക്ഷമാകുന്നു; സംസ്ഥാനത്ത് ജാഗ്രതാ നിര്‍ദേശം
തിരുവനന്തപുരം: കേരളത്തിന്റെ തീരപ്രദേശങ്ങളില്‍ കടല്‍ക്ഷോഭം രൂക്ഷമാകുന്നു. ഇന്നു രാത്രി വരെ കടല്‍ പ്രക്ഷുബ്ധമായിരിക്കുമെന്നു ദേശീയ സമുദ്രഗവേഷണ പഠനകേന്ദ്രം അറിയിച്ചു. രണ്ടര മുതല്‍ മൂന്നു വരെ മീറ്റര്‍ ഉയരത്തിലുള്ള അതിശക്തമായ തിരമാലയ്ക്കു സാധ്യതയുള്ളതിനാല്‍ തീരദേശവാസികളും മത്സ്യത്തൊഴിലാളികളും…
-
ചീഫ് ജസ്റ്റിസിനെതിരായ ഇംപീച്ച്‌മെന്റ് നോട്ടീസ് ഉപരാഷ്ട്രപതി തള്ളി
ന്യൂഡല്‍ഹി: ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്‌ക്കെതിരായ ഇംപീച്ച്‌മെന്റ് പ്രമേയം രാജ്യസഭാധ്യക്ഷന്‍ തള്ളി. രാജ്യസഭാ ചട്ടങ്ങള്‍ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് രാജ്യസഭാ അധ്യക്ഷന്‍ വെങ്കയ്യ നായിഡു നോട്ടീസ് തള്ളിയത്. ഇംപീച്ച്‌മെന്റ് ആവശ്യവുമായി സുപ്രീം കോടതിയെ സമീപിക്കുമെന്ന് പ്രതിപക്ഷം…
-
സീതാറാം യെച്ചൂരി വീണ്ടും സി.പി.എം ജനറല്‍ സെക്രട്ടറി
ഹൈദരാബാദ്: സി.പി.എം ജനറല്‍ സെക്രട്ടറിയായി സീതാറാം യെച്ചൂരി വീണ്ടും തെരഞ്ഞെടുത്തു. ഹൈദരാബാദില്‍ ചേര്‍ന്ന കേന്ദ്ര കമ്മിറ്റി യോഗം ഏകകണ്ഠമായാണ് തീരുമാനമെടുത്തത്. 95 അംഗങ്ങളെ കേന്ദ്ര കമ്മിറ്റിയിലേക്ക് തെരഞ്ഞെടുത്തു.
-
ലൈംഗിക പീഡനം: ക്രിമിനല്‍ നിയമത്തില്‍ വരുത്തിയ ഭേദഗതിയില്‍ രാഷ്ട്രപതി ഒപ്പുവെച്ചു
ഡല്‍ഹി: കത്വ ഉന്നാവോ സംഭവങ്ങള്‍ക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധം അണപൊട്ടിയതിന് പിന്നാലെ 12 വയസ്സില്‍ താഴെയുള്ള പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്താല്‍ വധശിക്ഷ നല്കുന്ന തരത്തില്‍ ക്രിമിനല്‍ നിയമത്തില്‍ വരുത്തിയ ഭേദഗതിയില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പുവെച്ചു.മറ്റു…
-
കേന്ദ്ര കമ്മിറ്റിയില്‍ 10 പുതുമുഖങ്ങള്‍; കേരളത്തില്‍ നിന്ന് എം.വി. ഗോവിന്ദനും കെ.രാധാകൃഷ്ണനും
ഹൈദരാബാദ്: സിപിഐഎമ്മിന്റെ ഇരുപത്തിരണ്ടാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായി തെരഞ്ഞെടുക്കുന്ന പുതിയ കേന്ദ്രകമ്മറ്റിയില്‍ പത്ത് പുതുമുഖങ്ങള്‍ ഉണ്ടാകുമെന്ന് സൂചന. ഇതോടെ കേന്ദ്രകമ്മറ്റിയിലേക്ക് ഒഴിവായി. അല്‍പം മുന്‍പ് സമാപിച്ച കേന്ദ്രകമ്മറ്റി യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം ഉണ്ടായിരിക്കുന്നത്.…
-
കത്‍വ പീഡനം; പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടിരുന്നുവെന്ന് പൊലീസ്
ശ്രീനഗര്‍: കത്വയില്‍ എട്ടുവയസുകാരി മൃഗീയമായി കൊല്ലപ്പെട്ട സംഭവത്തില്‍ പെണ്‍കുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിരുന്നുന്നവെന്ന് ജമ്മു കശ്മീര് പൊലീസ് വ്യക്തമാക്കി. മറ്റെല്ലാം അടിസ്ഥാനരഹിതമാണെന്നും പൊലീസ് ചൂണ്ടിക്കാട്ടി. നേരത്തെ പെണ്‍കുട്ടി കൊല്ലപ്പെട്ടത് പീഡനത്തെ തുടര്‍ന്നല്ലെന്നും ഇപ്പോള്‍ പ്രതിപ്പട്ടികയിലുള്ളവരെ കുടുക്കുകയാണെന്നും…
-
ഹര്‍ത്താല്‍; മുഖ്യ സൂത്രധാരന്‍ അടക്കം അഞ്ചു പേര്‍ അറസ്റ്റില്‍
മഞ്ചേരി: കശ്മീരില്‍ പെണ്‍കുട്ടി കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് സാമൂഹിക മാധ്യമങ്ങളില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്ത കേസില്‍ മുഖ്യസൂത്രധാരന്‍ അടക്കം അഞ്ചുപേര്‍ അറസ്റ്റില്‍. കൊല്ലം ഉഴകുന്ന് അമര്‍നാഥ് ബൈജു, തിരുവനന്തപുരം ജില്ലയിലെ കുന്നപ്പുഴ ആറാംമടം എം.ജെ സിറില്‍,…
-
ബാലപീഡകര്‍ക്കു വധശിക്ഷ; ഓര്‍ഡിനന്‍സ് കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചു
ന്യൂഡല്‍ഹി: 12 വയസിനു താഴെയുള്ള കുട്ടികള്‍ക്കെതിരേയുള്ള പീഡനക്കേസുകളില്‍ പ്രതിക്കു വധശിക്ഷ നല്‍കുന്നതിനുള്ള ഓര്‍ഡിനന്‍സിനു കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി. കഠുവ, ഉന്നാവോ മാനഭംഗക്കേസുകളുടെ പശ്ചാത്തലത്തിലാണു കുട്ടികള്‍ക്കെതിരേയുള്ള ലൈംഗികാതിക്രമം തടയല്‍ നിയമമായ പോക്സോയില്‍ ഭേദഗതി വരുത്താന്‍…
-
കേരളത്തിലെ 457 സ്വകാര്യ ആശുപത്രികള്‍ സ്തംഭിക്കും;ചൊവ്വാഴ്ച്ച മുതല്‍ അനിശ്ചിതകാല സമരമെന്ന് യുഎന്‍എ
തിരുവനന്തപുരം: നഴ്‌സിംഗ് സംഘടനകളുമായി ലേബര്‍ കമ്മീഷണര്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. ഇതേ തുടര്‍ന്ന് ചൊവ്വാഴച്ച മുതല്‍ അനിശ്ചിത കാലം സമരം നടത്തുമെന്ന് നഴ്‌സിംഗ് സംഘടനയായ യുഎന്‍എ അറിയിച്ചു. 457 സ്വകാര്യ ആശുപത്രികള്‍ സ്തംഭിക്കുമെന്ന് യുഎന്‍എ…
-
ഇന്ത്യ വീണ്ടും ഞെട്ടി! എട്ടുമാസം പ്രായമുള്ള പിഞ്ചുകുഞ്ഞിനെ പീഡിപ്പിച്ച് കൊലപ്പെടുത്തി
ഇന്‍ഡോര്‍: കണ്ണില്ലാത്ത ക്രൂരത കണ്ട് രാജ്യം വീണ്ടും നടുങ്ങി. ബലൂണ്‍ വില്പനക്കാരായ മാതാപിതാക്കള്‍ക്കൊപ്പം തെരുവില്‍ ഉറങ്ങിക്കിടന്ന എട്ടുമാസം മാത്രം പ്രായമുള്ള പെണ്‍കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച വാര്‍ത്ത കേട്ട് രാജ്യം വിറങ്ങലിച്ചിരിക്കുകയാണ്. വെള്ളിയാഴ്ച്ച പുലര്‍ച്ചെയാണ് മധ്യപ്രദേശിലെ…

Local News

















