ശമ്പളം പിൻവലിക്കുന്നതിന് പ്രതിദിനം പരമാവധി 50,000 രൂപയാക്കി സർക്കാർ നിയന്ത്രണം ഏർപ്പെടുത്തി

ജീവനക്കാരുടെ ശമ്പളവിതരണം തടസ്സപ്പെട്ടതിന് പിന്നാലെ ശമ്പളം പിൻവലിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തി സംസ്ഥാന സർക്കാർ. പ്രതിദിനം പിൻവലിക്കാവുന്ന പരമാവധി തുക 50,000 രൂപയാക്കി. സർക്കാർ ജീവനക്കാരുടെ ശമ്പളവും പെൻഷനും മുടങ്ങില്ലെന്നും ധനമന്ത്രി കെ.എൻ ബാലഗോപാൽ.
ഇന്ന് മുതല്‍ ശമ്പള വിതരണം തുടങ്ങും. മൂന്ന് ദിവസത്തിനുള്ളിൽ പണം ബാങ്കുകളിലെത്തും. എന്നാൽ ഒറ്റയടിക്ക് പണം പിൻവലിക്കാൻ കഴിയില്ല.

ഒരു ദിവസം 50,000 രൂപ എന്ന പരിധി വച്ചുകൊണ്ട് പണം പിൻവലിക്കാൻ കഴിയും. വിഷയത്തിൽ ആശങ്കയ്ക്ക് ആവശ്യമില്ലെന്നും ധനമന്ത്രി. ചരിത്രത്തിലാദ്യമായി സർക്കാർ ജീവനക്കാരുടെ ശമ്പളം മുടങ്ങിയെന്ന പ്രചാരണം തെറ്റ്. ഇതിനു മുൻപും സാങ്കേതിക പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് കെ.എൻ ബാലഗോപാൽ.സംസ്ഥാനത്തിന് 13,000 കോടി നൽകാനുണ്ടെന്ന് കേന്ദ്രം സമ്മതിക്കുന്നുണ്ട്.

എന്നാൽ കേരളം സുപ്രീം കോടതിയിൽ നൽകിയിരിക്കുന്ന കേസ് പിൻവലിക്കണമെന്നാണ് കേന്ദ്രത്തിന്റെ ആവശ്യം. അതിന്റെ പേരിൽ സംസ്ഥാനത്തിന് നൽകേണ്ട പണം തടയുക എന്നത് ഭരണഘടനാ വിരുദ്ധമാണെന്നും കെ.എൻ ബാലഗോപാൽ പ്രതികരിച്ചു. ജീവനക്കാർ രാജ്ഭവന് മുന്നിലാണ് നിരാഹാര സമരം നടത്തേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *