
പൂക്കോട് വെറ്റിനറി കോളജ് വിദ്യാർത്ഥിയുടെ മരണത്തിൽ സമരം പ്രഖ്യാപിച്ച് യുഡിഎഫ്. ഈ മാസം 7ന് പഞ്ചായത്ത് തലത്തിൽ പന്തം കൊളുത്തി പ്രകടനം നടത്തും. മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണം, സിഥാർത്ഥിന്റെ കുടുംബത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരം നൽകണം എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. കുറ്റവാളികളെ മുഖ്യമന്ത്രി സംരക്ഷിക്കുന്നുവെന്ന് യുഡിഎഫ് കൺവീനർ എംഎം ഹസൻ പറഞ്ഞു.
കുറ്റവാളികളെ സംരക്ഷിക്കുന്ന പിണറായി രാജി വെക്കുക, അന്വേഷണം മറ്റ് ഏജൻസിക്ക് കൈമാറുക, എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് മാർച്ച് 7 ന് കേരളത്തിലെ എല്ലാ പഞ്ചായത്തിലും മണ്ഡലത്തിലും കോൺഗ്രസ് സമരാഗ്നി ജ്വലിപ്പിക്കുമെന്ന് എം എം ഹസൻ പറഞ്ഞു. ക്യാമ്പസുകളിൽ നടക്കുന്ന അത്രിക്രമങ്ങളെ കുറിച്ച് സിറ്റിംഗ് ജഡ്ജിയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നും എം എം ഹസൻ വ്യക്തമാക്കി.

