ഹര്‍ത്താല്‍; മുഖ്യ സൂത്രധാരന്‍ അടക്കം അഞ്ചു പേര്‍ അറസ്​റ്റില്‍

മഞ്ചേരി: കശ്​മീരില്‍ പെണ്‍കുട്ടി കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച്‌​ സാമൂഹിക മാധ്യമങ്ങളില്‍ ഹര്‍ത്താലിന്​ ആഹ്വാനം ചെയ്​ത കേസില്‍ മുഖ്യസൂത്രധാരന്‍ അടക്കം അഞ്ചുപേര്‍ അറസ്​റ്റില്‍. കൊല്ലം ഉഴകുന്ന്​ അമര്‍നാഥ്​ ബൈജു, തിരുവനന്തപുരം ജില്ലയിലെ കുന്നപ്പുഴ ആറാംമടം എം.ജെ സിറില്‍, നെയ്യാറ്റിന്‍കര വഴുതൂര്‍ ഗോകുല്‍ ശേഖര്‍, നെല്ലിവിള വെങ്ങാനൂര്‍ അഖില്‍, നെല്ലിവിള വെങ്ങാനൂര്‍ സുധീഷ് എന്നിവരെയാണ്​​ മഞ്ചേരി പൊലീസ്​ അറസ്​റ്റുചെയ്​തത്​.

‘വോയ്​സ്​ ​ഒാഫ്​ യൂത്ത്​’, ‘ജസ്​റ്റിസ്​ ഫോര്‍ സി​സ്​റ്റേഴ്​സ്​’ എന്നീ പേരുകളില്‍ വാട്​സ്​ ആപ്​ ഗ്രൂപ്പുകളുണ്ടാക്കി ഹര്‍ത്താലിന്​ ആഹ്വാനം ചെയ്യുകയായിരുന്നു. അമര്‍നാഥ്​. ബൈജുവാണ്​ സൂത്രധാരന്‍. പതിനൊന്ന്​ പേരാണ്​ ഗ്രൂപ്പ്​ അഡ്​മിന്‍മാരായി ഉണ്ടായിരുന്നത്​. ഏപ്രില്‍ 14നാണ്​ ഗ്രൂപ്പുണ്ടാക്കി ഹര്‍ത്താലിന്​ ആഹ്വാനം ചെയ്​തത്​. പതിനാറിന്​ നടന്ന ഹര്‍ത്താല്‍ മലപ്പുറത്താണ്​ കാര്യമായി വിജയി​ച്ചതെന്ന്​ വ്യക്​തമാക്കി ഇവര്‍ അയച്ച വോയ്​സ്​ ക്ലിപുകള്‍ മലപ്പുറം, പെരിന്തല്‍മണ്ണ ഡിവൈ.എസ്​.പിമാര്‍ മഞ്ചേരിയില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്ത സമ്മേളനത്തില്‍ പൊലീസ്​ മാധ്യമ സംഘത്തെ കേള്‍പ്പിച്ചു. ഒാരോ ജില്ലയിലേയും വിവിധ വാട്​സ്​ ആപ്​ ഗ്രൂപ്പുകളി​േലക്ക്​ ഇൗ സന്ദേശം പ്രചരിപ്പിക്കുയായിരുന്നു.

ഹര്‍ത്താലുമായി ബന്ധപ്പെട്ട്​ പൊലീസ്​ കസ്​റ്റഡിയിലെടുത്തവരുടെ ഫോണില്‍ നിന്നാണ്​ സന്ദേ​ശം വന്ന വാട്​സ്​ ആപ്​ ഗ്രൂപ്പിനെ കുറിച്ച്‌​ വിവരം ലഭിച്ചത്​. പിന്നീട്​ സൈബര്‍ സെല്ലി​​​​​െന്‍റ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ്​ ഇവരെ കണ്ടെത്തിയത്​. ഇതി​​​​​െന്‍റ അടിസ്​ഥാനത്തില്‍ ചോദ്യം ചെയ്യാനായി ഇവരെ കഴിഞ്ഞ ദിവസം മഞ്ചേരി പൊലീസ്​ സ്​റ്റേഷനില്‍ എത്തിക്കുയായിരുന്നു. ചോദ്യം ചെയ്​തതിന്​ ശേഷമാണ്​ അറസ്​റ്റ്​ രേഖപ്പെടുത്തിയത്​. ഇവരെ വൈകിട്ട്​ ​േകാടതിയില്‍ ഹാജരാക്കുമെന്ന്​ പൊലീസ്​ അറിയിച്ചു.

പ്രതികള്‍ക്ക്​ സംഘ്​പരിവാര്‍ ബന്ധമുണ്ടോ എന്ന ചോദ്യത്തിന്​ നിങ്ങള്‍ അന്വേഷിച്ച്‌​ കണ്ടെത്തൂ എന്നായിരുന്നു മറുപടി. അതേസമയം, ഇവര്‍ക്ക്​ സംഘ്​പരിവാര്‍ ബന്ധമുണ്ടെന്നാണ്​ പൊലീസ് വൃത്തങ്ങളില്‍ നിന്ന്​ ലഭിക്കുന്ന വിവരം. മുഖ്യസൂത്രധാരനായ അമര്‍നാഥ്​ ബൈജു നേരത്തേ ആര്‍.എസ്​.എസ്​ പ്രവര്‍ത്തകനായിരുന്നു. പിന്നീട്​ ശിവസേനയില്‍ ചേര്‍ന്നതായും പെരിന്തല്‍മണ്ണ ​ഡിവൈ.എസ്​.പി മാധ്യമ പ്രവര്‍ത്തകരോട്​ വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ പിന്നീട്​ വാര്‍ത്ത സമ്മേളനത്തില്‍ ഇത്​ നല്‍കേണ്ടതില്ലെന്ന്​ അറിയിക്കുകയായിരുന്നു. പിടിയിലായവരുടെ ഫെയ്​സ്​ബുക്​ പോസ്​റ്റുകളിലും സംഘ്​പരിവാര്‍ അനുകൂല നിലപാടുകളുള്ളതായി പൊലീസ്​ കണ്ടെത്തിയിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *