കടല്‍ക്ഷോഭം രൂക്ഷമാകുന്നു; സംസ്ഥാനത്ത് ജാഗ്രതാ നിര്‍ദേശം


തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ന്‍റെ തീ​ര​പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ക​ട​ല്‍​ക്ഷോ​ഭം രൂ​ക്ഷ​മാ​കു​ന്നു. ഇ​ന്നു രാ​ത്രി വ​രെ ക​ട​ല്‍ പ്ര​ക്ഷു​ബ്ധ​മാ​യി​രി​ക്കു​മെ​ന്നു ദേ​ശീ​യ സ​മു​ദ്ര​ഗ​വേ​ഷ​ണ പ​ഠ​ന​കേ​ന്ദ്രം അ​റി​യി​ച്ചു. ര​ണ്ട​ര മു​ത​ല്‍ മൂ​ന്നു വ​രെ മീ​റ്റ​ര്‍ ഉ​യ​ര​ത്തി​ലു​ള്ള അ​തി​ശ​ക്ത​മാ​യ തി​ര​മാ​ല​യ്ക്കു സാ​ധ്യ​ത​യു​ള്ള​തി​നാ​ല്‍ തീ​ര​ദേ​ശ​വാ​സി​ക​ളും മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളും അ​തീ​വ ജാ​ഗ്ര​ത പു​ല​ര്‍​ത്ത​ണ​മെ​ന്നും സ​മു​ദ്ര​ഗ​വേ​ഷ​ണ കേ​ന്ദ്രം അ​റി​യി​ച്ചു.


കേ​ര​ള​ത്തി​ല്‍ കൊ​ല്ലം, ആ​ല​പ്പു​ഴ, കൊ​ച്ചി, പൊ​ന്നാ​നി, കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ര്‍, കാ​സ​ര്‍​ഗോ​ഡ് എ​ന്നി​വി​ട​ങ്ങ​ളി​ലെ തീ​ര​പ്ര​ദേ​ശ​ങ്ങ​ള്‍ ഇ​ന്നു രാ​ത്രി 11.30 വ​രെ​യാ​ണ് അ​തി​ശ​ക്ത​മാ​യ തി​ര​മാ​ല​ക​ള്‍ ആ​ഞ്ഞ​ടി​ക്കാ​നു​ള്ള സാ​ധ്യ​ത​യു​ള്ള​ത്. തീ​ര​ത്തോ​ട​ടു​ത്താ​ണ് പ്ര​തി​ഭാ​സം കൂ​ടു​ത​ല്‍ ശ​ക്തി​പ്രാ​പി​ക്കാ​ന്‍ സാ​ധ്യ​ത. അ​തി​നാ​ല്‍ ബോ​ട്ടു​ക​ള്‍ തീ​ര​ത്തു​നി​ന്നു ക​ട​ലി​ലേ​ക്കും ക​ട​ലി​ല്‍​നി​ന്നു തീ​ര​ത്തേ​ക്കും കൊ​ണ്ടു​പോ​കു​ന്ന​ത് ഒ​ഴി​വാ​ക്ക​ണ​മെ​ന്നും മു​ന്ന​റി​യി​പ്പു​ണ്ട്.




Sharing is Caring