News Sections: Kasaragod
-
കാസര്‍കോട് ഉദുമ നാലാംവാതുക്കാല്‍ കുളത്തില്‍ രണ്ടു വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചു
കാസര്‍കോട്: ഉദുമ നാലാംവാതുക്കാല്‍ കുളത്തില്‍ രണ്ടു വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചു. മുക്കുന്നോത്ത് സ്വദേശി പുരുഷോത്തമന്റെ മകന് കാസര്‍കോട് ഗവ. ഹയര്‍സെക്കണ്ടറി സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥി അക്ഷയ് (16), മോഹനന്റെ മകന് പാലക്കുന്ന് അംബിക…
-
സമസ്തമേഖലയും പൊറുതിമുട്ടി: പി കെ ശ്രീമതി
കാഞ്ഞങ്ങാട് : കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ ദുര്‍ഭരണത്തില്‍ സമസ്തമേഖലയിലുള്ളവരും പൊറുതിമുട്ടി കഴിഞ്ഞതായി പി കെ ശ്രീമതി എംപി പറഞ്ഞു. കാഞ്ഞങ്ങാട് വ്യാപാരഭവനില്‍ ചേര്‍ന്ന ജനാധിപത്യ മഹിളാ അസോസിയേഷന് ജില്ലാ പ്രവര്‍ത്തക കണ്വന്ഷന് ഉദ്ഘാടനം ചെയ്യുകയായിരുന്നു പി…
-
സിഎഫ്എല്‍ ഫാക്ടറി കാസര്‍കോട്
കാസര്‍കോട്: സ്വകാര്യ, പൊതുമേഖലാ സംയുക്ത സംരംഭമായി കാസര്‍കോട് ഒരു സിഎഫ്എല്‍ ഫാക്ടറി വരുന്നു.തദ്ദേശഭരണ വകുപ്പിനു കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ കേരള റൂറല്‍ എംപ്ലോയീസ് വെല്‍ഫെയര്‍ സൊസൈറ്റിയും(ക്രൂസ്) പാലക്കാട്ടെ ഒരു സ്വകാര്യ കമ്പനിയും സംയുക്തമായാണു സിഎഫ്എല്‍…
-
ആലില പദ്ധതി: വൃക്ഷത്തൈകള്‍ നല്കി
ചെര്‍ക്കള: സഹകരണവകുപ്പ് നടപ്പാക്കുന്ന പരിസ്ഥിതി-വനവത്കരണ പദ്ധതിയായ ‘ആലില’യുടെ ഭാഗമായി കാസര്‍കോട് താലൂക്കില്‍ ബുധനാഴ്ച വിതരണംചെയ്തത് 10,000 വൃക്ഷത്തൈകള്‍.സാമൂഹിക വനവത്കരണ വകുപ്പും പാണ്ടി വനസംരക്ഷണസമിതിയുമായി സഹകരിച്ചാണ് വൃക്ഷത്തൈകള്‍ നല്‍കിയത്.മുട്ടത്തോടി സര്‍വീസ് സഹകരണ ബാങ്ക് എടനീര്‍ ഗവ. ഹയര്‍…
-
ആധാരങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കാണം; 29-ന് കളക്ടറേറ്റിലേക്ക് മാര്‍ച്ച് നടത്തും
കാഞ്ഞങ്ങാട്: ആധാരം റജിസ്ട്രേഷന് മേഖലയില്‍ സര്‍ക്കാര്‍ നടപ്പാക്കിയ കമ്പ്യൂട്ടര്‍വത്കരണവും ഓണ്‍ലൈന്‍ റജിസ്ട്രേഷനും കുറ്റമറ്റരീതിയിലാക്കണമെന്നാവശ്യപ്പെട്ട് ആധാരമെഴുത്തുകാര്‍ സമരത്തിനിറങ്ങുന്നു. സമരത്തിന്റെ ഭാഗമായി 29-ന് ആധാരമെഴുത്തോഫീസുകള് അടച്ചുപൂട്ടി കാസര്‍കോട് കളക്ടറേറ്റിലേക്ക് മാര്‍ച്ച് നടത്തും. .
-
കാസർകോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കലക്ടർ നാളെ അവധി പ്രഖ്യാപിച്ചു.
കാസർകോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കലക്ടർ നാളെ അവധി പ്രഖ്യാപിച്ചു.
-
കാസര്‍കോട് എട്ട് വയസ്സുകാരനെ കഴുത്തറുത്തുകൊന്നു
കാസര്‍കോട്: സ്കൂള്‍ വിദ്യാര്‍ത്ഥിയെ നടുറോഡിലിട്ട് കഴുത്തറുത്തു കൊന്നു. കാസര്‍കോട്ട് കല്യാട്ട് സ്കൂളില്‍ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിയായ മുഹമ്മദ് ഫഹദ് (8) ആണ് മരിച്ചത്. വിജയന് എന്ന ബി ജെ പി പ്രവര്‍ത്തകനാണ് കുട്ടിയെ കൊലപ്പെടുത്തിയത്.…
-
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ കടബാധ്യതകള്‍ക്കുള്ള മൊറട്ടോറിയം ആറുമാസത്തേക്ക് കൂടി നീട്ടി
കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ കടബാധ്യതകള്‍ക്കുള്ള മൊറട്ടോറിയം ആറുമാസത്തേക്ക് കൂടി നീട്ടി. ഏപ്രില്‍ ഒന്നുമുതല്‍ ആറുമാസത്തേക്ക് നീട്ടിക്കൊണ്ടാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. ദുരിതബാധിതര്‍ക്കുവേണ്ടി ബാങ്കുകളില്‍ നിന്നു വായ്പയെടുത്ത് കടക്കെണിയിലായ കുടുംബങ്ങള്‍ക്ക് നടപടി ആശ്വാസമാകും. ജില്ലയില്‍ വിവിധ ബാങ്കുകളിലായി…
-
എന്‍ഡോസള്‍ഫാന്‍ ദുരന്തബാധിതനായ ഒന്‍പതു വയസ്സുകാരനടക്കം ഒരുകുടുംബത്തിലെ മൂന്നുപേര്‍ ആസ്പത്രിയില്‍ തൂങ്ങിമരിച്ച നിലയില്‍
കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ ദുരന്തബാധിതനായ ഒന്‍പതു വയസ്സുകാരനടക്കം ഒരുകുടുംബത്തിലെ മൂന്നുപേരെ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആസ്പത്രിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ചെറുവത്തൂര്‍ മുണ്ടേക്കണ്ടം സ്വദേശികളായ തമ്പാന് , ഭാര്യ പത്മിനി, മകന് കാര്‍ത്തിക് എന്നിവരാണ് മരിച്ചത്. ഇവരുടെ…
-
വ്യാജ ഡോക്ടറെ നിയമിച്ച ആശുപത്രി ഉടമ അറസ്റ്റില്‍
കാസര്‍കോട്: വ്യാജ ഡോക്ടറെ നിയമിച്ച ആശുപത്രി ഉടമ അറസ്റ്റില്‍. കാഞ്ഞങ്ങാട് അജാനൂര്‍ മഡിയനിലെ കെ എച്ച് എം ആശുപത്രിയില്‍ വ്യാജ ഡോക്ടര്‍ തന്‍വീര്‍ അഹമ്മദിനെ നിയമിച്ചതിന് ആശുപത്രി ഉടമകളിലൊരാളായ ചിത്താരിയിലെ റഫീഖി (34)നെയാണ് ഹൊസ്ദുര്‍ഗ്…

Local News











