കാസര്‍കോട് ഉദുമ നാലാംവാതുക്കാല്‍ കുളത്തില്‍ രണ്ടു വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചു


കാസര്‍കോട്: ഉദുമ നാലാംവാതുക്കാല്‍ കുളത്തില്‍ രണ്ടു വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചു. മുക്കുന്നോത്ത് സ്വദേശി പുരുഷോത്തമന്റെ മകന്‍ കാസര്‍കോട് ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥി അക്ഷയ് (16), മോഹനന്റെ മകന്‍ പാലക്കുന്ന് അംബിക സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥി സുമോദ് (18) എന്നിവരാണ് മരിച്ചത്.മൃതദേഹങ്ങള്‍ കാസര്‍കോട് ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.




Sharing is Caring