കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ കടബാധ്യതകള്‍ക്കുള്ള മൊറട്ടോറിയം ആറുമാസത്തേക്ക് കൂടി നീട്ടി. ഏപ്രില്‍ ഒന്നുമുതല്‍ ആറുമാസത്തേക്ക് നീട്ടിക്കൊണ്ടാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്.
ദുരിതബാധിതര്‍ക്കുവേണ്ടി ബാങ്കുകളില്‍ നിന്നു വായ്പയെടുത്ത് കടക്കെണിയിലായ കുടുംബങ്ങള്‍ക്ക് നടപടി ആശ്വാസമാകും. ജില്ലയില്‍ വിവിധ ബാങ്കുകളിലായി രണ്ടായിരത്തോളം വായ്പാ അക്കൗണ്ടുകളുണ്ട്.