ബെയ്ജിംഗ്: ചൈനയില്‍ ഉറക്കമൊഴിച്ച് ലോകകപ്പ് കണ്ട മൂന്ന് പേര് മരിച്ചു. ഷാഗ്ഹായിയില്‍ തുടര്‍ച്ചയായി മൂന്ന് രാത്രി കളി കണ്ട 39കാരനാണ് മരിച്ചത്. ഉറുഗ്വേയും കോസ്റ്ററിക്കയും തമ്മിലുള്ള മത്സരം കണ്ടുകൊണ്ടിരിക്കെ യാണ് ഇയാള്‍ മരിച്ചത്.
അടുത്ത മരണം ജിയാങ്‌സു പ്രവിശ്യയിലാണ്. ഒരു 25കാരനാണ് മരിച്ചത്. ചിലിയും ആസ്‌ത്രേലിയയും തമ്മിലുള്ള മത്സരം കണ്ടതിനു ശേഷം തളര്‍ച്ച മൂലമാണ് മരണമെന്നാണ് പ്രാഥമിക വിവരം.
ലിയാനിംഗ് പ്രവിശ്യയിലെ 51 കാരനാണ് കളി കണ്ടു കൊണ്ടിരിക്കെ മരിച്ച മൂന്നാമത്തെയാള്‍. സ്‌പെയിനും നെതര്‍ലാന്‍ഡും തമ്മിലുള്ള മത്സരം വീക്ഷിച്ചിരിക്കെയായിരുന്നു മരണം. . സംഭവം ചൈനയെ ഞെട്ടിച്ചിരിക്കുകയാണ്.