ആലില പദ്ധതി: വൃക്ഷത്തൈകള്‍ നല്കി

ചെര്‍ക്കള: സഹകരണവകുപ്പ് നടപ്പാക്കുന്ന പരിസ്ഥിതി-വനവത്കരണ പദ്ധതിയായ ‘ആലില’യുടെ ഭാഗമായി കാസര്‍കോട് താലൂക്കില്‍ ബുധനാഴ്ച വിതരണംചെയ്തത് 10,000 വൃക്ഷത്തൈകള്‍.സാമൂഹിക വനവത്കരണ വകുപ്പും പാണ്ടി വനസംരക്ഷണസമിതിയുമായി സഹകരിച്ചാണ് വൃക്ഷത്തൈകള്‍ നല്കിയത്.മുട്ടത്തോടി സര്‍വീസ് സഹകരണ ബാങ്ക് എടനീര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. സ്‌കൂള്‍ പരിസരത്താണ് വൃക്ഷത്തൈകള്‍ െവച്ചുപിടിപ്പിക്കുന്നത്. പ്രസിഡന്റ് ഇ.അബൂബക്കര്‍ ഹാജി ഉദ്ഘാടനംചെയ്തു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ജഗദീശ്വരി അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഇ.വേണുഗോപാലന്‍, വൈസ് പ്രസിഡന്റ് അച്ചേരി ബാലകൃഷ്ണന്‍, എം.സലിം, അധ്യാപകരായ കെ.സൂര്യനാരായണ ഭട്ട്, ഗംഗാധരന്‍, സുധീര്‍, ലത എന്നിവര്‍ സംസാരിച്ചു

Spread the love

Leave a Reply

Your email address will not be published. Required fields are marked *