കാസര്‍കോട്: വ്യാജ ഡോക്ടറെ നിയമിച്ച ആശുപത്രി ഉടമ അറസ്റ്റില്‍. കാഞ്ഞങ്ങാട് അജാനൂര്‍ മഡിയനിലെ കെ എച്ച് എം ആശുപത്രിയില്‍ വ്യാജ ഡോക്ടര്‍ തന്‍വീര്‍ അഹമ്മദിനെ നിയമിച്ചതിന് ആശുപത്രി ഉടമകളിലൊരാളായ ചിത്താരിയിലെ റഫീഖി (34)നെയാണ് ഹൊസ്ദുര്‍ഗ് സി ഐ സുരേഷ് അറസ്റ്റ് ചെയ്തത്. വ്യാജ ഡോക്ടറാണെന്ന് അറിഞ്ഞിട്ടും നിയമിച്ചുവെന്നാണ് റഫീഖിനെതിരെയുള്ള കേസ്. ഓര്‍ത്തോ സര്‍ജന്‍ ആണെന്ന വ്യാജേനയാണ് തന്‍വീര്‍ അമ്മദ് രോഗികളെ ആറുമാസത്തോളമായി ചികിത്സിച്ചത്. വ്യാജഡോക്ടറുടെ ഭാര്യ നല്‍കിയ പരാതിയെത്തുടര്‍ന്നാണ് അന്വേഷണമുണ്ടായത്. കൊടുങ്ങല്ലൂര് സ്വദേശിനി കെ എം ഷാലിമയാണ് വ്യാജനായ തന്‍വീറിന്റെ ഭാര്യ. പരാതി നല്‍കുന്നതിന് മുമ്പ് തന്‍വീറിന്റെ മര്‍ദ്ദനമേറ്റ് ഷാലിമയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ഷാലിമ സ്ത്രീപീഡനത്തിന് കേസ് നല്‍കുകയും ചെയ്തിരുന്നു. ഈ കേസില്‍ അറസ്റ്റിലായ തന്‍വീര്‍ ജാമ്യത്തിലിറങ്ങി മുങ്ങിയാണ് ഡോക്ടറായി വിലസിയത്.
FLASHNEWS