കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ ദുരന്തബാധിതനായ ഒന്‍പതു വയസ്സുകാരനടക്കം ഒരുകുടുംബത്തിലെ മൂന്നുപേരെ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആസ്പത്രിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ചെറുവത്തൂര്‍ മുണ്ടേക്കണ്ടം സ്വദേശികളായ തമ്പാന്‍ , ഭാര്യ പത്മിനി, മകന്‍ കാര്‍ത്തിക് എന്നിവരാണ് മരിച്ചത്. ഇവരുടെ ആത്മഹത്യാ കുറിപ്പ് ആസ്പത്രിയില്‍നിന്ന് പോലീസിന് ലഭിച്ചിട്ടുണ്ട്.
നിര്‍മാണ തൊഴിലാളിയാണ് മരിച്ച തമ്പാന്‍. കാര്‍ത്തിക് എന്‍ഡോസള്‍ഫാന്‍ ദുരന്തബാധിതനാണ്. മകന്റെ അസുഖമാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് ആത്മഹത്യാ കുറിപ്പില്‍ തമ്പാന്‍ പറയുന്നു. തമ്പാന്റെ മറ്റു രണ്ട് മക്കള്‍ നേരത്തെ അസുഖംമൂലം മരിച്ചിരുന്നു.