ലഷ്‌കര്‍ കമാന്‍ഡര്‍ കശ്മീരില്‍ കൊല്ലപ്പെട്ടു

ശ്രീനഗര്‍ : ലഷ്‌കറെ ത്വയ്യിബയുടെ പ്രാദേശിക കമാന്‍ഡര്‍ അബു കഷ അഫ്ഗാനി ജമ്മു കശ്മീരില്‍ കൊല്ലപ്പെട്ടു. ഇന്ന് പുലര്‍ച്ചെ കുപ്വാരയിലെ ഹിന്ദ്‌വാര മേഖലയില്‍ സൈന്യവുമായി ഉണ്ടായ ഏറ്റുമുട്ടലിലാണ് ഇയാള്‍ കൊല്ലപ്പെട്ടത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ സൈന്യവും പോലീസും നടത്തിയ സംയുക്ത നീക്കത്തിനൊടുവിലാണ് അഫ്ഗാനി കൊല്ലപ്പെട്ടത്.