കോഴിക്കോട്: അനാഥാലയങ്ങളിലേക്ക് കുട്ടികളെ കൊണ്ടുവന്ന സംഭവത്തില്‍ മുക്കം മുസ്ലിം ഓര്‍ഫനേജില്‍ ഡി.ഐ.ജി. ശ്രീജിത്തിന്റെ നേതൃത്വത്തില്‍ പരിശോധന. കോഴിക്കോട്ടെയും മലപ്പുറത്തെയും അനാഥാലയങ്ങളിലേക്ക് ബിഹാര്‍ , ജാര്‍ഖണ്ഡ്, ബംഗാള്‍ എന്നിവിടങ്ങളില്‍ നിന്നുമായിരുന്നു കുട്ടികളെ കടത്തിയത്.
അതെ സമയം കുട്ടികളെ കൊണ്ടുവന്നത് അധികൃതരുടെ അനുമതി വാങ്ങാതെയാണെന്ന് ജാര്‍ഖണ്ഡില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ അറിയിച്ചു. കുട്ടികളുമായി സംസാരിച്ചശേഷം ഉദ്യോഗസ്ഥ സംഘത്തില്‍പ്പെട്ട ലേബര്‍ കമ്മീഷണര്‍ മനീഷ് സിന്‍ഹയാണ് ഇക്കാര്യം മാധ്യമങ്ങളോട് പറഞ്ഞത്. പാലക്കാട് തെളിവെടുപ്പിനെത്തിയതായിരുന്നു ഉദ്യോഗസ്ഥര്‍.