News Sections: Ernakulam
-
നീതിയുടെ കാവലാളിന് വിട നല്‍കാന്‍ കേരളമൊരുങ്ങി
കൊച്ചി: ഇന്നലെ അന്തരിച്ച ജസ്റ്റിസ് വി.ആര്‍ കൃഷ്ണയ്യര്‍ക്ക് അന്തിമോപചാരമര്‍പ്പിക്കാന്‍ ആയിരങ്ങളാണ് ഇന്ന് കൊച്ചിയിലേക്ക് ഒഴുകിയെത്തുന്നത്. വൈകീട്ട് ആറിന് പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെ രവിപുരം ശ്മശാനത്തില്‍ വച്ചാണ് സംസ്‌കാരം നടക്കുക. രാഷ്ട്രീയ- സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ കൃഷ്ണയ്യരെ…
-
ജസ്റ്റിസ് വി.ആര്‍ കൃഷ്ണയ്യര്‍ അന്തരിച്ചു
കൊച്ചി: മുന്‍ സുപ്രീംകോടതി ജഡ്ജിയും പ്രമുഖ നിയമജ്ഞനുമായ ജസ്റ്റിസ് വി.ആര്‍ കൃഷ്ണയ്യര്‍ അന്തരിച്ചു. കൊച്ചി മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു…
-
അഴിമതിക്കാരായ രണ്ട് ഉദ്യോഗസ്ഥരുടെ പേരുകള്‍ വെളിപ്പെടുത്തും: ഗണേശ് കുമാര്‍
കൊച്ചി: അഴിമതിക്കാരായ രണ്ട് ഉദ്യോഗസ്ഥരുടെ പേരുകള്‍ വെളിപ്പെടുത്തുമെന്ന് മുന്‍മന്ത്രി ഗണേശ് കുമാര്‍. സസ്‌പെന്‍ഷനിലായ പൊതുമരാമത്ത് സെക്രട്ടറി ടി.ഒ സൂരജ് പാവമാണെന്നും സൂരജിനേക്കാള്‍ വലിയ കാട്ടുപോത്തുകള്‍ വേറെയുണ്ടെന്നും ഗണേശ് കുമാര്‍ അഭിപ്രായപ്പെട്ടു. വരുന്ന നിയമസഭാ സമ്മേളനത്തിലാണ്…
-
തദ്ദേശസ്വയംഭരണ സ്ഥാപന ഉപതിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന് മുന്‍തൂക്കം
തിരുവനന്തപുരം: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്ക് ഉപതിരഞ്ഞെടുപ്പിന്റെ ആദ്യഫലങ്ങള്‍ പുറത്തുവരുമ്പോള്‍ എല്‍.ഡി.എഫിന് മുന്‍തൂക്കം. ഫലമറിഞ്ഞ 26 സീറ്റുകളില്‍ 18 എണ്ണത്തിലും എല്‍.ഡി.എഫ് വിജയിച്ചു. എട്ട് സീറ്റുകളില്‍ യു.ഡി.എഫ് വിജയിച്ച. കണ്ണൂരില്‍ കോളയാട് പഞ്ചായത്തില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ യു.ഡി.എഫിന്…
-
മോണോറെയില്‍ കരാര്‍ ബൊംബാര്‍ഡിയറിനും മെട്രോ കോച്ചുകള്‍ നിര്‍മിക്കാനുള്ള കരാര്‍ ആള്‍സ്‌റ്റോമിനും ലഭിച്ചേക്കും
ന്യൂഡല്‍ഹി: കോഴിക്കോട്, തിരുവനന്തപുരം മോണോറെയിലിനുള്ള കരാര്‍ കനേഡിയന്‍ കമ്പനിയായ ബൊംബാര്‍ഡിയറിനും കൊച്ചി മെട്രോ റെയില്‍ പദ്ധതിയ്ക്കായി കോച്ചുകള്‍ നിര്‍മിക്കാനുള്ള കരാര്‍ ഫ്രഞ്ച് കമ്പനിയായ ആള്‍സ്‌റ്റോമിനും ലഭിച്ചേക്കും. മെട്രോ കോച്ച് നിര്‍മാണക്കരാറിനായി ലഭിച്ചിട്ടുള്ള അപേക്ഷകളില്‍ ഏറ്റവും…
-
ആഡംബര നൗകയില്‍ റെയ്ഡ്: കുടൂതല്‍ അറസ്റ്റ് ഉണ്ടായേക്കും
കൊച്ചി: കൊച്ചിയില്‍ ആഡംബര നൗകയില്‍ നടത്തിയ റെയ്ഡില്‍ കുടൂതല്‍ അറസ്റ്റ് ഉണ്ടായേക്കുമെന്നും നൗക കണ്ടുകെട്ടി എക്‌സൈസിന് കൈമാറുമെന്നും പോലീസ് അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ മൂന്നുപേരെയാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നത്. പിടികൂടിയവരെ ഇന്ന് കോടതിയില്‍…
-
ആലുവയില്‍ മിഠായി ഫാക്ടറിയില്‍ ബാലവേല; പീഡനത്തെ തുടര്‍ന്ന് രക്ഷപ്പെട്ട കുട്ടികള്‍ തിരുവനന്തപുരത്ത്
തിരുവനന്തപുരം:ആലുവയിലെ സ്വകാര്യ മിഠായി ഫാക്ടറിയിലേക്ക് ബാലവേലയ്ക്കായി തമിഴ്‌നാട്ടില്‍ നിന്ന് എത്തിച്ച രണ്ട് കുട്ടികളെ തിരുവനന്തപുരം റയില്‍വേ സ്റ്റേഷനില്‍ നിന്നു ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ കണ്ടെത്തി. തൂത്തുക്കുടി സ്വദേശികളായ കാര്‍ത്തീഷ്, അന്‍പുരാജ് എന്നീ കുട്ടികളെയാണ് കണ്ടെത്തിയത്.…
-
നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ്ണവേട്ട
കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ്ണവേട്ട. ശരീരത്തില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച116ഗ്രാം വീതമുള്ള 21 സ്വര്‍ണ്ണ ബിസ്‌കറ്റുകളാണ് പിടികൂടിയത്. ദുബായില്‍ നിന്നുള്ള സ്‌പൈസ് ജെറ്റ് വിമാനത്തിലെ യാത്രക്കാരായ മൂന്ന് പേരെ കസ്റ്റഡിയിലെടുത്തു. മലപ്പുറം സ്വദേശികളായ…
-
മഞ്ഞള്ളൂര്‍ പഞ്ചായത്ത്: ഒന്നാം വാര്‍ഡ് ഉപതെരഞ്ഞെടുപ്പ് നാളെ
മൂവാറ്റുപുഴ: മഞ്ഞള്ളൂര്‍ പഞ്ചായത്ത് ഒന്നാം വാര്‍ഡ് ഉപതെരഞ്ഞെടുപ്പ് നാളെ നടക്കും. വാഴക്കുളം സെന്റ് ലിറ്റില്‍ തെരേസാസ് സ്‌കൂളിലാണ്‌വോട്ടെടുപ്പ്. 23-ന് രാവിലെ എട്ടിന് പഞ്ചായത്ത് ഹാളില്‍ വോട്ടെണ്ണലും നടക്കും.
-
തട്ടേക്കാട് ഒരതിഥി, ഇസ്രയേല്‍ സുന്ദരി
കഴിഞ്ഞ ദിവസം തട്ടേക്കാട് പക്ഷി സങ്കേത കേന്ദ്രത്തില്‍ പതിവില്ലാതെ ഒരുതിഥിയെ കണ്ടപ്പോള്‍ വാച്ചര്‍ ഉടനെ അധികൃതരെ വിവരമറിയിച്ചു. പിങ്ക്- ഓറഞ്ച് നിറത്തിലുള്ള ഒരു പ്രത്യേക തരം പക്ഷി. മനോഹരമായ തലപ്പാവ്. പറന്നിറങ്ങുമ്പോള്‍ അത് വിടര്‍ത്തുന്നു.…

Local News












