മോണോറെയില്‍ കരാര്‍ ബൊംബാര്‍ഡിയറിനും മെട്രോ കോച്ചുകള്‍ നിര്‍മിക്കാനുള്ള കരാര്‍ ആള്‍സ്‌റ്റോമിനും ലഭിച്ചേക്കും


black-monorail-epcot-1-12
ന്യൂഡല്‍ഹി: കോഴിക്കോട്, തിരുവനന്തപുരം മോണോറെയിലിനുള്ള കരാര്‍ കനേഡിയന്‍ കമ്പനിയായ ബൊംബാര്‍ഡിയറിനും കൊച്ചി മെട്രോ റെയില്‍ പദ്ധതിയ്ക്കായി കോച്ചുകള്‍ നിര്‍മിക്കാനുള്ള കരാര്‍ ഫ്രഞ്ച് കമ്പനിയായ ആള്‍സ്‌റ്റോമിനും  ലഭിച്ചേക്കും. മെട്രോ കോച്ച് നിര്‍മാണക്കരാറിനായി ലഭിച്ചിട്ടുള്ള അപേക്ഷകളില്‍ ഏറ്റവും കുറവു തുക രേഖപ്പെടുത്തിയിട്ടുള്ളത് ആള്‍സ്‌റ്റോം കമ്പനിയാണ്. ഒരു കോച്ചിന് 8.43 കോടി രൂപയാണ് ടെന്‍ഡര്‍ അപേക്ഷയില്‍ ആള്‍സ്‌റ്റോം രേഖപ്പെടുത്തിയിട്ടുള്ളത്.


മോണോറെയിലിനുള്ള കരാര്‍ ബൊംബാര്‍ഡിയറിന് നല്‍കാന്‍ ഡി.എം.ആര്‍.സി യോഗത്തില്‍ ധാരണയായെന്നാണ് സൂചന. ഇതിന് 5581 കോടി രൂപയാണ് ചിലവ് പ്രതീക്ഷിക്കുന്നത്. പദ്ധതിയ്ക്ക് രണ്ട് തവണ ടെന്‍ഡര്‍ വിളിച്ചപ്പോഴും ബൊംബാര്‍ഡിയര്‍ മാത്രമേ അപേക്ഷിച്ചിട്ടുള്ളൂ. ഇനിയും ടെന്‍ഡര്‍ വിളിക്കണമോയെന്ന് മോണോറെയില്‍ ബോര്‍ഡിന് തീരുമാനിക്കാം. ഇല്ലെങ്കില്‍ ഉടന്‍ ബൊംബാര്‍ഡിയറിന് കരാര്‍ ഉറപ്പിക്കാനാണ് സാധ്യത.