ജമ്മുകാശ്മീരും തെലുങ്കാനയും ഇന്ത്യയുടെ ഭാഗമല്ലായിരുന്നുവെന്ന പ്രസ്താവന: ടി.ആര്‍.എസ് എം.പി കെ.കവിതയ്‌ക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തി


Kavithaഹൈദരാബാദ്: ജമ്മുകാശ്മീരും തെലുങ്കാനയും ഇന്ത്യയുടെ ഭാഗമല്ലായിരുന്നുവെന്ന പ്രസ്താവന നടത്തിയതിന്റെ പേരില്‍ ടി.ആര്‍.എസ് എം.പി കെ.കവിതയ്‌ക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തി. തെലുങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖര റാവുവിന്റൈ മകളാണ് നിസാമാബാദ് എം.പിയായ കവിത.
ഒരു പ്രമുഖ ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ ജമ്മുകാശ്മീരും തെലുങ്കാനയും മുന്പ് ഇന്ത്യയുടെ ഭാഗമല്ലായിരുന്നുവെന്നും ഈ പ്രദേശങ്ങള്‍ ഇന്ത്യ പിടിച്ചടക്കുകയായിരുന്നുവെന്നും കവിത പറഞ്ഞിരുന്നു. ജമ്മുവിലെ പല പ്രദേശങ്ങളും ഇന്ത്യയുടെ ഭാഗമല്ലെന്നും അത് നമ്മള്‍ അംഗീകരിക്കേണ്ടതുണ്ടെന്നും അതിര്‍ത്തി രേഖ മാറ്റിവരയ്‌ക്കേണ്ടതുണ്ടെന്നും കവിത അഭിമുഖത്തില്‍ അഭിപ്രായപ്പെട്ടിരുന്നു. ഇതിന്റെ പേരിലാണ് കേസ് ചുമത്തിയിരിക്കുന്നത്.


കവിതയ്‌ക്കെതിരെ അന്വേഷണം നടത്താനും കേസ് രജിസ്റ്റര്‍ ചെയ്യാനും നംപള്ളി മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതി കഴിഞ്ഞയാഴ്ച പോലീസിനോട് നിര്‍ദ്ദേശിച്ചിരുന്നു. ബി.ജെ.പി നേതാവും അഭിഭാഷകനുമായ കെ.കരുണാസാഗര്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചുകോണ്ടായിരുന്നു കോടതിയുടെ നിര്‍ദ്ദേശം.


 



Sharing is Caring