തീവണ്ടിക്ക് മുകളില്‍ കയറി സെല്‍ഫി എടുക്കുന്നിതിനിടെ ഷോക്കേറ്റ വിദ്യാര്‍ഥി മരിച്ചു


danger-death-electric-shock-8591665
പാലക്കാട് : തീവണ്ടിക്ക് മുകളില്‍ കയറി സെല്‍ഫി എടുക്കുന്നിതിനിടെ ഷോക്കേറ്റ വിദ്യാര്‍ഥി മരിച്ചു. ചാലിശേരി കൈപ്രം വളപ്പില്‍ മൊയ്തീന്റെ മകന്‍ ഷിഹാബുദീന്‍ ആണ് മരിച്ചത്. 14 വയസ്സായിരുന്നു.
ചാത്തനൂര്‍ സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയായിരുന്നു.അപകടത്തെതുടര്‍ന്ന് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികില്‍സയിലായിരുന്നു ഷിഹാബുദീന്‍.


ഷൊര്‍ണൂര്‍ റെയില്‍വേ സ്‌റ്റേഷനു സമീപത്താണ് അപകടമുണ്ടായത്. നിര്‍ത്തിയിട്ടിരുന്ന ചരക്ക് തീവണ്ടിക്ക് മുകളില്‍ കയറി ഫോട്ടോയെടുക്കാന്‍ ശ്രമിക്കുന്നിതിനിടെ 250 കിലോവാട്ട് വൈദ്യുത ലൈനില്‍ നിന്ന് ഷോക്കേല്‍ക്കുകയായിരുന്നു.


 



Sharing is Caring