ഓസ്‌കാര്‍ ജേതാവ് റോബിന്‍ വില്യംസിനെ ആത്മഹത്യ ചെയ്തനിലയില്‍ കണ്ടെത്തി

552957-robin_williams_1_license_to_wedസാന്‍ ഫ്രാന്‍സിസ്‌കോ: ബോളിവുഡ് നടന്‍ റോബിന്‍ വില്യംസിനെ മരിച്ച നിലയില്‍ കണ്ടെത്തി. 63 വയസായിരുന്നു. ആത്മഹത്യയാണെന്നാണ് പൊലീസ് നിഗമനം. സാന്‍ ഫ്രാന്‍സിസ്‌കോയ്ക്ക് സമീപം ടിബുറൊണിവുള്ള വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ കുറെ നാളായി വിഷാദരോഗത്തിന് അടിമയായിരുന്നു അദ്ദേഹം. 1997-ല്‍ ഗുഡ്‌വില്‍ ഹണ്ടിംഗ് എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടനുള്ള ഓസ്‌കാര്‍ അദ്ദേഹം നേടിയിരുന്നു. ഡെഡ് മെന്‍ പോയറ്റ്‌സ് സൊസൈറ്റി, ജൂമാന്‍ജി, ഗുഡ്‌മോണിംഗ് വിയറ്റ്‌നാം എന്നിവ അദ്ദേഹത്തിന്റെ ശ്രദ്ധേയമായ ചലച്ചിത്രങ്ങളാണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *