കൊച്ചി: കൊച്ചിയില്‍ ആഡംബര നൗകയില്‍ നടത്തിയ റെയ്ഡില്‍ കുടൂതല്‍ അറസ്റ്റ് ഉണ്ടായേക്കുമെന്നും നൗക കണ്ടുകെട്ടി എക്‌സൈസിന് കൈമാറുമെന്നും പോലീസ് അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ മൂന്നുപേരെയാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നത്. പിടികൂടിയവരെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
ഫ്‌ളോ & ഫൈ എന്നാ പേരിലാണ് ഗ്രീക്ക് ക്രൂസ് എന്ന ആഢംബര ബോട്ടിലാണ് പോലീസ് റെയ്ഡ് നടത്തിയത്. ബോട്ടില്‍ നിശാപാര്‍ട്ടി സംഘടിപ്പിക്കുന്ന വിവരത്തെ തുടര്‍ന്നായിരുന്നു റെയ്ഡ്്. മൈ കൊച്ചി ഓണ്‍ലൈന്‍ എന്ന ഗ്രൂപ്പ് മറൈന്‍്രൈഡവില്‍ ആഡംബര ബോട്ടില്‍ നിശാപാര്‍ട്ടി സംഘടിപ്പിക്കുന്ന വിവരം ഷാഡോ പൊലീസിന് നേരത്തേ ലഭിച്ചിരുന്നു. ഫേസ് ബുക്ക്, വാട്‌സ്അപ്പ് എന്നിവ വഴിയാണ് പാര്‍ട്ടിക്ക് ആളെക്കൂട്ടിയിരുന്നത്. കഴിഞ്ഞ ഒരാഴ്ച്ചയായി പോലീസ് നീരീക്ഷണത്തിലായിരുന്ന ഈ ആഡംബര ബോട്ട്. ഇതില്‍ 40ഓളം യാത്രക്കാരായിരുന്നു ഉണ്ടായിരുന്നത്.