ഗ്ലാസ്‌ഗോ: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പുരുഷന്മാരുടെ 77 കിലോ വെയ്റ്റ് ലിഫ്റ്റിങ്ങില്‍ ഇന്ത്യയുടെ സതീഷ് ശിവലിംഗത്തിന് സ്വര്‍ണം. ഇതേ ഇനത്തില്‍ ഇന്ത്യയുടെ രവി കട്‌ലുവിനാണ് വെള്ളി. ഇതോടെ ഗെയിംസില്‍ ഇന്ത്യക്ക് നേട്ടം ആറ് സ്വര്‍ണ്ണമെഡലുകളായി. വനിതകളുടെ ഡബിള്‍ ട്രാപ്പ് ഷൂട്ടിംഗില്‍ ശ്രേയസി സിംഗ് വെള്ളിയും 63 കിലോ ഭാരോദ്വഹനത്തില്‍ പൂനം യാദവും പുരുഷന്മാരുടെ ഡബിള്‍ ട്രാപ്പ് ഷൂട്ടിംഗില്‍ അസബ് മുഹമ്മദും വെങ്കലം നേടി. ഇന്ത്യയുടെ മെഡല്‍ നേട്ടം ഇരുപത്തിരണ്ടായി.
ഒന്നാംസ്ഥാനക്കാരായ ഓസ്‌ട്രേലിയയുടെ സ്വര്‍ണനേട്ടം 26 ആയി. 23 സ്വര്‍ണവുമായി ഇംഗ്ലണ്ടാണ് രണ്ടാം സ്ഥാനത്ത്. 11 സ്വര്‍ണവുമായി സ്‌കോടലന്‍ഡ് മൂന്നാം സ്ഥാനത്തും ഏഴു സ്വര്‍ണവുമായി കാനഡ നാലാമതുമാണ്. മെഡല്‍ പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ് ഇന്ത്യ.