ആലപ്പുഴ: പ്ലസ്ടു വിഷയത്തില്‍ എം.ഇ.എസിനെതിരെ എസ്.എന്‍.ഡി.പി. ജനറല്‍ സെക്രട്ടറി വെളളാപ്പളളി നടേശന്‍ രംഗത്തെത്തി.
പ്ലസ്ടു അനുവദിക്കാന്‍ ആരും സര്‍ക്കാരിന് ചായ പോലും നല്‍കിയിട്ടില്ലെന്നും എല്‍ ഡി എഫ് ഭരണകാലത്ത് അനുവദിച്ച പ്ലസ്ടു സ്‌കൂളുകളെ കുറിച്ച് അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പഌ് ടു അനുവദിച്ചതിലെ ക്രമക്കേടുകളുണ്ടെന്ന് പറഞ്ഞ വെള്ളാപ്പള്ളി ഇതിനെക്കുറിച്ച് മുഖ്യമന്ത്രിക്ക് അദ്ദേഹം പരാതി നല്‍കുകയും ചെയ്തിട്ടുണ്ട്.
നേരത്തെ എം ഇ എസ് പ്രസിഡന്റ് ഫസല്‍ ഗഫൂര്‍ പ്ലസ്ടു അനുവദിക്കാന്‍ ഒരു സംഘം മാനേജര്‍മാര്‍ തന്നോട് കോഴ ചോദിച്ചെന്നും താന്‍ ഇക്കാര്യം മുസ്ലിം ലീഗ് സെക്രട്ടറി കെ പി എ മജീദിനെ അറിയിച്ചെന്നും പറഞ്ഞിരുന്നു.