തിരുവനന്തപുരം: കൊച്ചി ബ്ലാക്ക് മെയിലിംഗ് കേസില്‍ കോണ്‍ഗ്രസ് നേതാവ് ശരത്ചന്ദ്രപ്രസാദിനെതിരെയും അന്വേഷണം. എം.എല്‍.എ ഹോസ്റ്റലില്‍ ശരത്ചന്ദ്രപ്രസാദിന്റെ പേരില്‍ എടുത്ത മുറിയില്‍ കേസിലെ പ്രതിയായ ജയചന്ദ്രന്‍ ഒളിവില്‍ കഴിഞ്ഞിരുന്നു .ശരത്ചന്ദ്രപ്രസാദിന് യചന്ദ്രനുമായി നേരിട്ടു ബന്ധമുണ്ടോ എന്ന്് അന്വേഷിണം നടത്തും. ജയചന്ദ്രനെ തനിക്ക് അറിയില്ലെന്നും മുറിയുടെ താക്കോല്‍ സുനില്‍ കൊട്ടാരക്കര എന്നയാള്‍ക്കാണ് നല്‍കിയത് എന്നായിരുന്നു ശരത്ചന്ദ്രപ്രസാദിന്റെ മൊഴി. എന്നാല്‍ ജയചന്ദ്രനെ മുറിയില്‍ പാര്‍പ്പിച്ചത് ശരത്ചന്ദ്ര പ്രസാദിന്റെ അറിവോടെയാണെന്ന് സുനിലിന്റെ അച്ഛന്‍ വെളിപ്പെടുത്തിയിരുന്നു. ഇക്കാര്യങ്ങളാണ് പോലീസ് അന്വേഷിക്കുന്നത്.
