രമ്യാനമ്പീശന്റെ ഡമാന്‍ഡ്യുമീന്‍

qqqരമ്യനമ്പീശന്‍ നായികയായി അഭിനയിച്ച തമിഴ് ചിത്രം ഡമാന്‍ഡ്യുമീന്‍ കേരളത്തിലെ പ്രദര്‍ശനശാലകളില്‍ എത്തുന്നു. തമിഴ്‌സിനിമയ്ക്ക് പരിചിതമല്ലാത്ത ഒരു വിഷയമാണ്, ഈ ചിത്രം പറഞ്ഞു വെയ്ക്കുന്നത്. ഇന്ത്യന്‍ കറന്‍സി മുഖ്യ കഥാപാത്രമായി രംഗപ്രവേശം ചെയ്യുന്ന ചിത്രം ക്യാമിര്‍ ഫിലിംസിന്റെ ബാനറില്‍ സി.ജെ. ജയകുമാര്‍ നിര്‍മ്മിക്കുന്നു. ലിങ്കസ്വാമി ശരണ്‍, മുരുകദോസ് തുടങ്ങിയ സംവിധായകരുടെ സഹായിയായിരുന്ന ശ്രീയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആക്ഷന്‍ കോമഡി ത്രില്ലറായ ഈ ചിത്രത്തിലെ നായകന്‍ വൈഭവാണ് തെലുങ്ക് സംവിധായകന്‍ കൊടന്തശമണി റെഡിയുടെ മകനാണ് വൈഭവ്. മങ്കാത്തയിലെ വില്ലനുമായി തമിഴില്‍ തുടക്കം കുറിച്ച വൈഭവ്, നായകവേഷത്തിലെത്തുന്ന ഈ ചിത്രം ന്യൂജനറേഷന്‍ സിനിമയുടെ സമാന്തരതയില്‍ സഞ്ചരിക്കുന്നു. രമ്യ ഈ ചിത്രത്തില്‍ ഒരു ഗാനം പാടിയിരിക്കുന്നു. ചിത്രം പോണ്ടിചേരിയിലാണ് പൂര്‍ണ്ണമായും ചിത്രീകരിച്ചത്. തമിഴില്‍ ചുവടുറപ്പിച്ച രമ്യാനമ്പീശന്റെ കരിയറില്‍ വഴിത്തിരിവാകുന്ന ചിത്രം കളക്ഷനിലും അഭിപ്രായത്തിലും മുന്നില്‍ നില്‍ക്കുന്നു. തമിഴ് സിനിമയിലെ തലയെടുപ്പുള്ള വില്ലന്‍ താരങ്ങളായ കോട്ടെ ശ്രീനിവാസറാവു ഇളവരശ്, ചാര്‍ളി വെങ്കിട്ട കൃഷ്ണ തുടങ്ങിയവരും കഥാപാത്രങ്ങളാകുന്നു. വിനോദ സിനിമയുടെ ഘടകങ്ങളായ പാട്ടും ഡാന്‍സും ആക്ഷനും ചേര്‍ന്ന ചിത്രം അവതാര്‍ ഫിലിംസ് ആഗസ്റ്റ് മൂന്നാം വാരം പ്രദര്‍ശനത്തിനെത്തിക്കുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *