തിരുവനന്തപുരം: കൊച്ചി ബ്ലാക്ക് മെയിലിങ്ങ് കേസിലെ പ്രതികളായ റുക്‌സാന, ബിന്ധ്യ എന്നിവര്‍ക്കെതിരെ ആത്മഹത്യാ പ്രേരണ കുറ്റത്തിനും കേസെടുത്തു. വെഞ്ഞാറുമൂട് സ്വദേശി രവീന്ദ്രന്‍ ആത്മഹത്യചെയ്ത കേസിലാണ് ഇവരെ പ്രതിചേര്‍ക്കുക. റുക്‌സാനയുടെയും ബിന്ധ്യയുടെയും ഭീഷണിക്കിരയായാണ് രവീന്ദ്രന്‍ ആത്മഹത്യചെയ്തതെന്നതിനുള്ള തെളിവുകള്‍ ഉള്ളതിനാലാണ് ഇരുവരെയും പ്രതി ചേര്‍ക്കാന്‍ തീരുമാനിച്ചത്.