കോഴിക്കോട്: മൂന്ന് മേഘലകളിലായി 500 കുടുംബങ്ങള്‍ക്ക് ഓണക്കിറ്റ് വിതരണം ചെയ്യാന്‍ കര്‍മ ചാരിറ്റബിള്‍ സൊസൈറ്റിയുടെ വാര്‍ഷിക യോഗം തീരുമാനിച്ചു. യോഗത്തില്‍ പ്രസിഡന്റ് പി.കെ. സഹദേവന്‍ അദ്ധ്യക്ഷത വഹിച്ചു. എ. ബാലചന്ദ്രന്‍, ടിറ്റോ ഗോവിന്ദ്, സി. അനൂപ് കുമാര്‍, ടി. പി. ചന്ദ്രഹാസന്‍, സുനില്‍ കുമാര്‍ കൊയിലാണ്ടി എന്നിവര്‍ സംസാരിച്ചു. പി.കെ. ദുര്‍ഗാദാസ് സ്വാഗതവും വി.എം. ശ്രീദേവി നന്ദിയും പറഞ്ഞു.
