തിരുവനന്തപുരം: വൈദ്യുതി ബോര്‍ഡ് കമ്പനിയാക്കിമാറ്റുന്നതുമായി ബന്ധപ്പെട്ട് ജീവനക്കാരുടെ സംഘടനകളും സര്‍ക്കാരും കെ.എസ്.ഇ.ബിയും ത്രികക്ഷി കരാര്‍ ഒപ്പിട്ടു. സേവന വേതന വ്യവസഥകള്‍ അതേപടി തുടരുമെന്ന് സര്‍ക്കാര്‍ ഉറപ്പു നല്‍കിയ സാഹചര്യത്തിലാണ് കരാര്‍ ഒപ്പിട്ടത്. എ.ഐ.ടി.യു.സി. ഇതില്‍ നിന്നും വിട്ടു നിന്നു.
ജീവനക്കാരുടെ സേവന വേതന വ്യവസഥകള്‍ അതേ പടി തുടരുമെന്ന് കരാറില്‍ പറയുന്നു. കാലാകാലങ്ങളില്‍ ശമ്പള പരിഷ്‌കരണവും പെന്‍ഷന്‍ പരിഷ്‌കരണവും ഉണ്ടാകും. പെന്‍ഷന്‍ നല്‍കുന്നതിനായി പെന്‍ഷന്‍ ഫണ്ട് രൂപീകരിക്കും. ഇതില്‍ സര്‍ക്കാരും കെ.എസ്.ഇ.ബിയും തുക നിക്ഷേപിക്കും. പെന്‍ഷന്‍ മുടങ്ങാതിരിക്കാന്‍ സര്‍ക്കാര്‍ നടപടി കൈക്കൊള്ളും എന്നിവയാണ് കരാറിലെ പ്രധാന വ്യവസ്ഥകള്‍.

