കൊച്ചി: അഴിമതിക്കാരായ രണ്ട് ഉദ്യോഗസ്ഥരുടെ പേരുകള്‍ വെളിപ്പെടുത്തുമെന്ന് മുന്‍മന്ത്രി ഗണേശ് കുമാര്‍. സസ്‌പെന്‍ഷനിലായ പൊതുമരാമത്ത് സെക്രട്ടറി ടി.ഒ സൂരജ് പാവമാണെന്നും സൂരജിനേക്കാള്‍ വലിയ കാട്ടുപോത്തുകള്‍ വേറെയുണ്ടെന്നും ഗണേശ് കുമാര്‍ അഭിപ്രായപ്പെട്ടു.
വരുന്ന നിയമസഭാ സമ്മേളനത്തിലാണ് അഴിമതിക്കാരായ രണ്ട് ഉദ്യോഗസ്ഥരുടേയും പേരുകള്‍ വെളിപ്പെടുത്തുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അനധികൃത സ്വത്തു സമ്പാദനക്കേസിലാണ് പൊതുമരാമത്ത് സെക്രട്ടറി ടി.ഒ സൂരജ് സസ്‌പെന്‍ഷനിലായത്. പിന്നീട് സൂരജിനെതിരെ പരാതിയുമായി കൂടുതല്‍ പേര്‍ വന്നിരുന്നു.
ഇതിനു പിന്നാലെയാണ് ഇപ്പോള്‍ ഗണേശ് കുമാര്‍ സൂരജിനെ ന്യായീകരിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുന്നത്.
എന്നാല്‍ തന്നെ സസ്‌പെന്‍ഡ് ചെയ്ത സര്‍ക്കാര്‍ നടപടിയെ അംഗീകരിക്കുന്നതായി സൂരജ് പറഞ്ഞിരുന്നു. തനിക്കും ചിലത് പറയാനുണ്ടെന്നും സൂരജ് സൂചിപ്പിച്ചിരുന്നു.












