ഹരിയാന: വിവാദ ആള്‍ദൈവം ബാബാ രാംപാലിന്റെ രോഹ്തകിലുള്ള ആശ്രമത്തില്‍ നിന്ന് ബുള്ളറ്റ് പ്രൂഫ് വാഹനം കണ്ടെത്തി. നേരത്തേ ആയുധങ്ങളും ആസിഡ് സിറിഞ്ചുകളും ഗര്‍ഭപരിശോധനാ കിറ്റുകളും രാംപാലിന്റെ സത്‌ലോക് ആശ്രമത്തില്‍ നിന്ന് കണ്ടെത്തിയിരുന്നു.
രാംപാലിന്റെ മൂന്ന് അനുയായികളും ആശ്രമത്തില്‍ വെച്ച് അറസ്റ്റിലായിരുന്നു.

ആശ്രമത്തെ ചുറ്റിപറ്റി നേരത്തേ വിവാദങ്ങളുയര്‍ന്നിരുന്നു. അഞ്ചു ദിവസങ്ങള്‍ക്കു മുമ്പ് ആശ്രമത്തില്‍ നിന്ന് നാലു മൃതദേഹങ്ങള്‍ കണ്ടെടുത്തിരുന്നു. പോലീസ് നടത്തിയ അക്രമങ്ങളില്‍ പെട്ട് മരിച്ചവരാണ് ഇവരെന്നാണ് ആശ്രമ ഭാരവാഹികള്‍ വാദിച്ചിരുന്നത്.
എന്നാല്‍ ഈ ആരോപണം പോലീസ് നിഷേധിച്ചിരുന്നു. തുടര്‍ന്ന് പ്രത്യേക അന്വേഷണ സംഘം നടത്തിയ പരിശോധനയില്‍ മൂന്ന് റിവോള്‍വറുകള്‍, 19 എയര്‍ഗണ്ണുകള്‍, തോക്കിന്റെ വെടിയുണ്ടകള്‍, മുളക് ബോംബുകള്‍ എന്നിവ കണ്ടെത്തിയിരുന്നു.












