കെ.എം മാണിക്കെതിരെയുള്ള പരാതി: ബാറുടമകള്‍ തിങ്കളാഴ്ചക്കകം മൊഴി നല്‍കണമെന്ന് വിജിലന്‍സ്


maniതിരുവനന്തപുരം: മന്ത്രി കെ.എം മാണിക്കെതിരെയുള്ള ബാര്‍ കോഴ പരാതിയിലുള്‍പ്പെട്ട ബാറുടമകള്‍ തിങ്കളാഴ്ചക്കകം മൊഴി നല്‍കണമെന്ന് വിജിലന്‍സിന്റെ നിര്‍ദേശം.


മൊഴി നല്‍കാന്‍ എത്തിച്ചേരണമെന്നു കാണിച്ച് നേരത്തേ വിജിലന്‍സ് ഇവര്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ടെങ്കിലും ഇവരില്‍ ഭൂരിഭാഗം പേരും മൊഴി നല്‍കാന്‍ എത്താതിനെ തുടര്‍ന്നാണ് പുതിയ നടപടി.


ബാറുടമകളുടെ അസോസിയേഷന്‍ ഭാരവാഹികളായ പതിനഞ്ചോളം പേര്‍ക്കാണ് പരാതിയുമായി ബന്ധപ്പെട്ട് മൊഴി നല്‍കാന്‍ എത്താനായി വിജിലന്‍സ് നോട്ടീസയച്ചിരുന്നത്.

മൊഴി നല്‍കാന്‍ നിര്‍ദേശിച്ച ഇടങ്ങളില്‍ വന്ന് മൊഴി നല്‍കാന്‍ സൗകര്യമില്ലാത്തവരെ സമീപിച്ച് മൊഴിയെടുക്കാനും വിജിലന്‍സ് അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ട്.

എന്നാല്‍ മന്ത്രി മാണിക്കെതിരെ തിരുവനന്തപുരത്തെ ബാറുടമ ബിജു രമേശ് നേരത്തേ മൊഴി നല്‍കിയിരുന്നു.



Sharing is Caring