ദല്‍ഹി ഹാഫ് മാരത്തോണ്‍: വനിതാ വിഭാഗം ചാമ്പ്യനായി പ്രീജ ശ്രീധരന്‍


PREEJA (2)ന്യൂദല്‍ഹി: ദല്‍ഹിയില്‍ നടന്ന ഹാഫ് മാരത്തോണില്‍ വനിതാ വിഭാഗം ചാമ്പ്യനായി ഇന്ത്യയുടെ ദീര്‍ഘദൂര ഓട്ടക്കാരി പ്രീജ ശ്രീധരന്‍.


നിലവിലെ ചാമ്പ്യന്‍ കൂടിയായ പ്രീജ ഒരു മണിക്കൂര്‍ 19 മിനിറ്റ്, മൂന്ന് സെക്കന്‍ഡിലാണ് 21.1 കിലോമീറ്റര്‍ മാരത്തോണ്‍ ദൂരം പൂര്‍ത്തിയാക്കിയത്.


മോണിക്ക അത്താരെ രണ്ടാമതും സുധ സിംഗ് മൂന്നാമതുമെത്തി.

എത്യോപ്യയുടെ ഗുയെ അഡോള മാരത്തോണ്‍ റെക്കോര്‍ഡ് തിരുത്തി ഒന്നാമതെത്തി. 50.06 മിനിറ്റിന് 21.1 കിലോമീറ്റര്‍ ദൂരം പൂര്‍ത്തിയാക്കി 59.12 മിനിറ്റിന്റെ റെക്കോര്‍ഡാണ് ഗുയെ അഡോള ഒന്നാമതെത്തിയത്.

2010ല്‍ചൈനയിലെ ഗ്വാങ്ഷൂവില്‍ വച്ചു നടന്ന ഏഷ്യന്‍ ഗെയിംസില്‍ മലയാളിയായ പ്രീജ 10,000 മീറ്റര്‍ ഓട്ടത്തില്‍ സ്വര്‍ണ്ണവും 5,000 മീറ്റര്‍ ഓട്ടത്തില്‍ വെള്ളിയും നേടിയിരുന്നു.



Sharing is Caring