വന്ധ്യംകരണ ശസ്ത്രക്രിയക്കിടെ കൂട്ടമരണം: മരുന്നില്‍ എലിവിഷം കലര്‍ന്നതായി സ്ഥിരീകണം


raypur issueറായ്പൂര്‍: സര്‍ക്കാര്‍ ക്യാംപില്‍ വന്ധ്യംകരണ ശസ്ത്രക്രിയ നടത്തുന്നതിനിടെ സ്ത്രീകള്‍ മരിച്ച സംഭവത്തില്‍ ശസ്ത്രക്രിയയ്ക്ക് ഉപയോഗിച്ച മരുന്നില്‍ എലിവിഷം കലര്‍ന്നിരുന്നതായി സ്ഥിരീകരണം.


ആരോഗ്യമന്ത്രാലയം പോലീസ് സംഘത്തിന് സമര്‍പ്പിച്ച വിശദ- റിപ്പോര്‍ട്ടിലാണ് സ്ഥിരീകരണം വന്നിരിക്കുന്നത്.


ബിലാസ്പൂരിലെ സര്‍ക്കാര്‍ മെഡിക്കല്‍ ക്യംപില്‍ വച്ചാണ് സംഭവം നടന്നത്. ശസ്ത്രക്രിയക്ക് വിധേയരായ 13 സ്ത്രീകളും മരിക്കുകയായിരുന്നു.

തുടര്‍ന്ന് മരണകാരണം മരുന്നിലെ അപാകതയാവാമെന്ന് ആരോഗ്യ വിഭാഗം പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. ആലോക് ശുക്ല വിലയിരുത്തിയിരുന്നു.

ശസ്ത്രക്രിയക്കിടെ സ്ത്രീകള്‍ കൂട്ട മരണത്തിനിടയാക്കിയ സംഭവത്തില്‍ സംസ്ഥാന- കേന്ദ്ര സര്‍ക്കാരുകളുടെ അനാസ്ഥയാണെന്ന് വിവിധ കേന്ദ്രങ്ങളില്‍ നിന്ന് ആരോപണമുയര്‍ന്നിരുന്നു.



Sharing is Caring