അഭിനയം നിര്‍ത്തുന്നതായി ആഞ്ജലീന ജോളി


anjelina jolie (2)അഭിനയ മികവും കൊണ്ടും സൗന്ദര്യം കൊണ്ടും ലോക സിനിമസ്വാദകരെ തന്നെ ഇളക്കി മറിച്ച ഹോളിവുഡ് നടി ആഞ്ജലീന ജോളി അഭിനയം നിര്‍ത്തുന്നു.


അഭിനയം നിര്‍ത്തുന്നു എന്നും അതിനര്‍ത്ഥം സിനിമയോട് വിട പറയുന്നു എന്നതല്ലയെന്നും ആഞ്ജലീന ജോളി വ്യക്തമാക്കി.


നിലവില്‍ കരാര്‍ ചെയ്ത സിനിമകള്‍ പൂര്‍ത്തിയാക്കിയതിന് ശേഷം ഇനി അഭിനയിക്കില്ല എന്നാണ് ആഞ്ജലീനയുടെ തീരുമാനം.

അഭിനയത്തിന് താല്‍ക്കാലിക വിരാമമിട്ടുകൊണ്ട് പൂര്‍ണ്ണമായും ശ്രദ്ധ സംവിധാനത്തിലേക്ക് തിരിക്കാനാണ് നടി പദ്ധതിയിട്ടിരിക്കുന്നത്.

താന്‍ ഏറെ ഇഷ്ടപ്പെടുന്ന ജോലി സംവിധാനമാണ്. അഭിനയത്തേക്കാളും ആസ്വദിച്ച് ചെയ്യാന്‍ കഴിയുന്നതും സംവിധാനം തന്നെയാണ്. വാക്കു പറഞ്ഞിരിക്കുന്ന ഏതാനും ചിത്രങ്ങള്‍ കൂടി പൂര്‍ത്തിയാക്കിയതിനു ശേഷം പൂര്‍ണ്ണമായും ശ്രദ്ധ സംവിധാനത്തിലേക്കു മാറും.

ആഞ്ജലീന സംവിധാനം ചെയ്ത ‘വേള്‍ഡ് വാര്‍ സെക്കന്റ് എപിക് അണ്‍ബ്രോക്കണ്‍’ എന്ന ചിത്രം പുറത്തിറങ്ങാനിരിക്കേയാണ് പുതിയ തീരുമാനം വന്നിരിക്കുന്നത്. 2011ല്‍ നടി സംവിധാനം ചെയ്ത ‘ഇന്‍ ദി ലാന്റ് ഓഫ് ബ്ലഡ് ആന്റ് ഹണി’ വലിയ ഹിറ്റ് ആയിരുന്നു.



Sharing is Caring